മോദിയുടെ വിദേശ യാത്രകള്‍ക്ക് താല്‍കാലിക വിരാമം; തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിലുണ്ടാകും
2014ല്‍ പ്രധാനമന്ത്രിയായ ശേഷം മോദി 48 വിദേശയാത്രകളാണ് നടത്തിയത്

പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. 2019ലെ ആദ്യ നാലു മാസങ്ങളിലും ഒരു വിദേശ യാത്ര പോലും മോദിയുടെ ലിസ്റ്റിലില്ല.
2014ല്‍ പ്രധാനമന്ത്രിയായ ശേഷം മോദി 48 വിദേശയാത്രകളാണ് നടത്തിയത്. ഈ വര്‍ഷം മാത്രം 14 യാത്രകള്‍. പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുപുറമെ ബി.ജെ.പിയുടെ മുഖ്യ പ്രചാരകനാണ് മോദി. തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.

കഴിഞ്ഞവര്‍ഷങ്ങളില്‍ വച്ച് ഏറ്റവും വലിയ തോല്‍വിയാണ് ഈ അടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേരിട്ടത്. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചതായാണ് പാര്‍ട്ടി വിലയിരുത്തല്‍. പൊതുതെരഞ്ഞെടുപ്പില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനൊരുങ്ങുകയൊണ് നരേന്ദ്ര മോദി.
പ്രതിപക്ഷ സഖ്യത്തെ നേരിടാനുള്ള തയ്യാറെടുപ്പും ബി.ജെ.പി നടത്തേണ്ടതുണ്ട്. ജനുവരി 21-23 തിയതികളിലായി വരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതിയ ദിവസ് ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. അര്‍ജന്റീനയാണ് ഏറ്റവും ഒടുവില്‍ മോദി സന്ദര്‍ശിച്ച വിദേശരാജ്യം.
Adjust Story Font
16

