Quantcast

മുത്തലാഖ് ബില്ല് ലോക്സഭയില്‍

ഭേദഗതി വരുത്തിയ ബില്ല് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ലോകസഭാ അംഗങ്ങളോട് ബി.ജെ.പിയും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    27 Dec 2018 11:39 AM IST

മുത്തലാഖ് ബില്ല് ലോക്സഭയില്‍
X

മുത്തലാഖ് ബില്ല് ലോക്‍സഭയില്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭേദഗതി വരുത്തിയ ബില്ല് പാര്‍ലമെന്‍റ് ശീതകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് അവതരിപ്പിക്കാനാണ് തീരുമാനം.

2017 ഓഗസ്റ്റ് 22ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറത്തിറക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നത്. ബില്ലിലെ വ്യവസ്ഥ പ്രകാരം മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർ‌പെടുത്തിയാൽ മൂന്ന് വർഷം വരെ തടവും പിഴയുമായിരുന്നു ശിക്ഷ.

ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള ലോക്സഭയിൽ ബിൽ പാസായെങ്കിലും രാജ്യസഭയിൽ ജാമ്യവ്യവസ്ഥയ്ക്ക് വ്യക്തത വേണമെന്ന പ്രതിപക്ഷം ആവശ്യത്തെ തുടർന്ന് നീളുകയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ലോക്‍സഭ അംഗങ്ങളോട് ബി.ജെ.പിയും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story