Quantcast

ഉന്നാവോ കൂട്ടബലാത്സംഗ കേസ്: ഇരയായ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസ്

ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെനഗറാണ് മുഖ്യ പ്രതി. കേസ് സംബന്ധിച്ച കോടതി നടപടികൾ തുടരവെയാണ് മറ്റൊരു പ്രതിയായ ഹരിപാൽ സിങിന്റെ ഭാര്യ കോടതിയെ സമീപിച്ചത്.

MediaOne Logo

Web Desk

  • Published:

    27 Dec 2018 1:10 PM IST

ഉന്നാവോ കൂട്ടബലാത്സംഗ കേസ്: ഇരയായ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസ്
X

ബി.ജെ.പി എം.എൽ.എ പ്രതിയായ ഉന്നാവോ കൂട്ടബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസ്. പീഡന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ സമർപ്പിച്ചിരുന്ന രേഖകൾ വ്യാജമായിരുന്നു എന്ന പരാതിയെ തുടർന്നാണ് പൊലീസ് നടപടി. പെൺകുട്ടിക്കും മാതാവിനും മാതാവിന്റെ സഹോദരനും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഉത്തർപ്രദേശിലെ ഉന്നാവോയിൽ നടന്ന കൂട്ട ബലാത്സംഗത്തിൽ ഇരയുടെ കുടുംബത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കഴിഞ്ഞ ഏപ്രിലിൽ 11 പേരെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെനഗറാണ് മുഖ്യ പ്രതി. കേസ് സംബന്ധിച്ച കോടതി നടപടികൾ തുടരവെയാണ് മറ്റൊരു പ്രതിയായ ഹരിപാൽ സിങിന്റെ ഭാര്യ കോടതിയെ സമീപിച്ചത്. പീഡന സമയത്ത് പ്രായപൂർത്തി ആയിരുന്നില്ലെന്ന് തെളിയിക്കാൻ പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പാളിന്റെയും റായ്ബറേലി ജില്ലയിലെ ബേസിക് ശിക്ഷാ അധികാരിയുടെയും വ്യാജ ഒപ്പുകളും സീലുകളും ഉപയോഗിച്ച് പെണ്‍കുട്ടിയും അമ്മയും അമ്മയുടെ സഹോദരനും ചേര്‍ന്ന് വ്യാജ ടി.സി തയ്യാറാക്കിയെന്നാണ് പരാതി.

കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. രേഖകളുടെ സത്യാവസ്ഥ മനസ്സിലാക്കാനുള്ള പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ പോലീസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ പിതാവ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടിരുന്നു.

TAGS :

Next Story