അയോധ്യ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടില്‍ അതൃപ്തി അറിയിച്ച് ആര്‍.എസ്.എസും ശിവസേനയും
ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണം.

അയോധ്യ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടില്‍ അതൃപ്തി അറിയിച്ച് ആര്‍.എസ്.എസും ശിവസേനയും രംഗത്ത്. ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണം.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനാണ് മോദി സര്‍ക്കാരിനെ ജനം അധികാരത്തിലേറ്റിയതെന്നും ആര്‍.എസ്.എസ് ജോയന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല പറഞ്ഞു.
സുപ്രിം കോടതി വിധിക്ക് ശേഷമെ ഓര്‍ഡിനന്‍സുള്ളൂവെന്ന മോദിയുടെ നിലപാടിനെതിരെ ശിവസേനയും രംഗത്തെത്തി. രാമനാണോ ഓര്‍ഡിനന്‍സാണോ വലുതെന്ന് മോദി വ്യക്തമാക്കണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.
ये à¤à¥€ पà¥�ें- രാമക്ഷേത്രം നിര്‍മിക്കുമോ ? മോദിയുടെ മറുപടി ഇങ്ങനെ; അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം
Next Story
Adjust Story Font
16

