Quantcast

മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും രാജ്യസഭയില്‍; പ്രതിപക്ഷം നിലപാട് ആവര്‍ത്തിക്കും

കഴിഞ്ഞ ദിവസം ബില്‍ അവതരിപ്പിക്കാനുള്ള നീക്കം ബഹളത്തില്‍ അവസാനിച്ചിരുന്നു. റഫാല്‍ വിഷയത്തില്‍ ലോക്സഭയില്‍ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നല്‍കിയേക്കും.

MediaOne Logo

Web Desk

  • Published:

    2 Jan 2019 6:33 AM IST

മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും രാജ്യസഭയില്‍; പ്രതിപക്ഷം നിലപാട് ആവര്‍ത്തിക്കും
X

മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും രാജ്യസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ബില്‍ അവതരിപ്പിക്കാനുള്ള നീക്കം ബഹളത്തില്‍ അവസാനിച്ചിരുന്നു. റഫാല്‍ വിഷയത്തില്‍ ലോക്സഭയില്‍ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നല്‍കിയേക്കും.

പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ബില്‍ ഏത് വിധേനയും അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് കഴിഞ്ഞ ദിവസം ബഹളത്തിനിടയാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പ്രമേയം സ്പീക്കറും പരിഗണിച്ചില്ല. ഇന്ന് ബില്‍ വീണ്ടും സഭയില്‍ വരുമ്പോള്‍ പ്രതിപക്ഷം നിലപാട് ആവര്‍ത്തിക്കും. സെലക്ട് കമ്മിറ്റിക്ക് വിടുന്ന പ്രമേയം വോട്ടിനിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഇക്കാര്യത്തില്‍ പ്രതിപക്ഷ ഐക്യത്തിനും കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്.

റഫാല്‍ വിഷയത്തില്‍ ജെപിസി അന്വേഷണമെന്ന ആവശ്യം ആവര്‍ത്തിച്ചപ്പോഴാണ് എല്ലാ ചര്‍ച്ചക്കും സന്നദ്ധമാണെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചത്. സ്പീക്കര്‍ തന്നെ സമയം നിശ്ചയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് സ്പീക്കര്‍ അനുമതി നല്‍കിയാല്‍ ചൂടേറിയ ചര്‍ച്ച തന്നെ ഇക്കാര്യത്തില്‍ നടക്കും. റഫാലില്‍ സി എ ജി റിപ്പോര്‍ട്ടുണ്ടെന്ന് സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു.

TAGS :

Next Story