‘ഇറച്ചി, ലെതര്‍ വ്യാപാരങ്ങള്‍ ഇല്ലാതാക്കി സാമ്പത്തികമായി തകര്‍ത്തു; മുത്തലാഖ് ബില്ലിലൂടെ ഇപ്പോള്‍ വീട് തകര്‍ക്കാന്‍ ശ്രമിക്കുന്നു’
മുത്തലാഖ് ബില്ലിലൂടെ ബി.ജെ.പി മുസ്‌ലിംകളുടെ വീട് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി.

മുത്തലാഖ് ബില്ലിലൂടെ ബി.ജെ.പി മുസ്‌ലിംകളുടെ വീട് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. മഹാത്മാഗാന്ധിയുടെ ഇന്ത്യയില്‍ സിയാ ഉല്‍ ഹഖിന്റെ പാകിസ്ഥാന്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കേണ്ടെന്നും ബി.ജെ.പിക്ക് മെഹ്ബൂബ മുഫ്തി മുന്നറിയിപ്പ് നല്‍കി.
കുടുംബഘടനയിലും ബന്ധത്തിലും അഭിമാനിക്കുന്നവരാണ് മുസ്‌ലീംകള്‍. അത് വളരെ ശക്തവും സത്യസന്ധവുമാണെന്നും അവര്‍ പറഞ്ഞു. ''ഇറച്ചി വില്‍പനയും ലെതര്‍ വ്യവസായവും ഇല്ലാതാക്കി മുസ്‌ലീംകളെ സാമ്പത്തികമായി തകര്‍ത്ത ശേഷം അവരിപ്പോള്‍ മുത്തലാഖ് ബില്ലുമായി നമ്മുടെ വീടുകളിലേക്ക് കടന്നിരിക്കുകയാണ്. ഇത് നമ്മുടെ കുടുംബ ജീവിതത്തെ മാത്രമല്ല തകര്‍ക്കുക, മുസ്‌ലിം സ്ത്രീകളുടെയും പുരുഷന്മാരുടെയും സാമ്പത്തിക അവസ്ഥയെക്കൂടി ഇത് ബാധിക്കും.'' മെഹ്ബൂബ പറഞ്ഞു.
വിവാഹമോചന ശേഷം ഒരു സ്ത്രീ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തികമായ സുരക്ഷിതത്വമില്ലായ്മയും കുട്ടികളെ വളര്‍ത്താനുള്ള പ്രയാസവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബന്ധുവിനെ വിവാഹം കഴിച്ച മെഹ്ബൂബ പിന്നീട് വിവാഹമോചനം നടത്തുകയും തന്റെ രണ്ട് പെണ്‍മക്കളെ ഒറ്റക്ക് വളര്‍ത്തുകയും ചെയ്ത വ്യക്തിയാണ്.
''മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണത്തെക്കുറിച്ച് ബി.ജെ.പിയോട് സംസാരിച്ചാല്‍ അത് ജോലിയിലായും വിദ്യാഭ്യാസ രംഗത്തായാലും അവര്‍ നിഷേധിക്കും. എന്നാല്‍ അതേസമയം എന്തെങ്കിലും നിയമം നിര്‍മ്മിക്കാന്‍ ആണെങ്കില്‍ അവര്‍ ഉടന്‍ പാര്‍ലമെന്റിലേക്ക് പോകും.'' മെഹ്ബൂബ വിമര്‍ശിച്ചു.
Adjust Story Font
16

