വാഹനം തട്ടി പശു ചത്തു; മധ്യപ്രദേശില്‍ കര്‍ഷകനും കുടുംബത്തിനും വിലക്ക്
പാര്‍ക്ക് ചെയ്യുന്നതിനിടെ പ്രജാപതിയുടെ ട്രാക്ടര്‍ പുറകില്‍ നിന്നിരുന്ന പശുവിനെ അബദ്ധത്തില്‍ ഇടിക്കുകയായിരുന്നു. ഇതോടെയാണ് ഗോഹത്യ ആരോപിച്ച്...

വാഹനം തട്ടി പശു ചത്തതിന്റെ പേരില്‍ മധ്യപ്രദേശില്‍ കര്‍ഷകനും കുടുംബത്തിനും വിലക്ക്. പപ്പു പ്രജാപതി എന്ന കര്‍ഷകനാണ് ഗ്രാമപഞ്ചായത്തിന്റ വിലക്ക്. ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് കുടുംബത്തെ വിലക്കിയിരിക്കുന്നത്.
പാര്‍ക്ക് ചെയ്യുന്നതിനിടെ പ്രജാപതിയുടെ ട്രാക്ടര്‍ പുറകില്‍ നിന്നിരുന്ന പശുവിനെ അബദ്ധത്തില്‍ ഇടിക്കുകയായിരുന്നു. ഇതോടെയാണ് ഗോഹത്യ ആരോപിച്ച് ഗ്രാമ സര്‍പഞ്ചിന്റെ നേതൃത്വത്തില്‍ പ്രജാപതിക്കും കുടുംബത്തിനും ശിക്ഷ വിധിച്ചത്.
ഗ്രാമത്തില്‍ പ്രവേശിക്കണമെങ്കില്‍ കുടുംബം മൊത്തമായി ഗംഗയില്‍ പോയി കുളിക്കണമെന്നാണ് നിബന്ധന. കൂട്ട സദ്യ ഒരുക്കി ‘കന്യാ-ബ്രാഹ്മണ്‍ ഭോജ്’ നടത്തുകയും ഒരു പശുവിനെ ദാനമായി നല്‍കുകയും വേണം.
നാട്ടില്‍ കഴിയുന്നതിനായി കുടുംബത്തോടൊപ്പം ഗംഗയില്‍ സ്നാനം ചെയ്യാന്‍ പോയിരിക്കുകയാണ് പ്രജാപതി. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് ഷിയോപൂര്‍ പൊലീസിന്റെ പ്രതികരണം.
Adjust Story Font
16

