‘പാര്‍ലമെന്‍റില്‍ നിന്ന് ഒളിച്ചോടി പഞ്ചാബില്‍ ക്ലാസെടുക്കാന്‍ പോയി’: മോദിയെ ട്രോളി രാഹുല്‍
റഫാല്‍ സംബന്ധിച്ച് താന്‍ ചോദിച്ച നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മോദിയോട് പറയണമെന്ന് രാഹുല്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.

റഫാലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ നിന്ന് ഓടിരക്ഷപ്പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്‍റില്‍ നിന്ന് ഒളിച്ചോടിയ മോദി, പഞ്ചാബിലെ സര്‍വ്വകലാശാലയില്‍ ക്ലാസെടുക്കാന്‍ പോയെന്നും രാഹുല്‍ ട്വീറ്റില്‍ പരിഹസിച്ചു. റഫാല്‍ സംബന്ധിച്ച് താന്‍ ചോദിച്ച നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മോദിയോട് പറയണമെന്ന് രാഹുല്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.
59000 കോടി രൂപയുടെ റഫാല്‍ ഇടപാട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മോദി ഒളിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്റില്‍ നിര്‍ണായക ചര്‍ച്ച നടക്കുമ്പോള്‍ പങ്കെടുക്കാതെ മോദി പഞ്ചാബില്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനത്തിന് പോയതിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്.
റഫാല്‍ കരാര്‍ പ്രകാരമുള്ള എയര്‍ക്രാഫ്റ്റുകളുടെ എണ്ണം, വില, എന്തുകൊണ്ട് എച്ച്.എ.എല്ലിനെ ഒഴിവാക്കി, റഫാല്‍ ഫയല്‍ എന്തുകൊണ്ട് പരീക്കറിന്‍റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരിക്കുന്നു എന്നീ ചോദ്യങ്ങള്‍ക്ക് മോദി ഉത്തരം നല്‍കണമെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്. റഫാല്‍ ഫയലുകള്‍ തന്റെ കിടപ്പുമുറിയിലുണ്ടെന്ന് മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറയുന്ന ഓഡിയോ ടേപ്പ് കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നു. റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് സഭയില്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ചോദ്യങ്ങള്‍ നേരിടാതെ ഒഴിഞ്ഞുമാറുന്ന മോദിക്കെതിരെ രാഹുല്‍ വിമര്‍ശനം കടുപ്പിക്കുകയാണ്.
ये à¤à¥€ पà¥�ें- ‘റഫാല്‍ രഹസ്യം പരീക്കറുടെ കിടപ്പുമുറിയില്‍..?’ ഓഡിയോ ടേപുമായി കോണ്‍ഗ്രസ്
Adjust Story Font
16

