പ്രകാശ് രാജിന് ആപ്പിന്റെ പിന്തുണ
പ്രകാശ് രാജിന് നേരേത്ത, തെലങ്കാന രാഷ്ട്രീയ സമിതി പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന്‍ പ്രകാശ് രാജിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ. കഴിഞ്ഞദിവസം നടന്ന എ.എ.പി യോഗത്തില്‍ ക്ഷണിതാവായി പങ്കെടുത്ത പ്രകാശ് രാജ് തന്റെ രാഷ്ട്രീയ യാത്രക്ക് പിന്തുണ നല്‍കിയതില്‍ നന്ദി അറിയിച്ചു. എ.എ.പി മുതിര്‍ന്ന നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെയും കര്‍ണാടക കണ്‍വീനര്‍ പൃഥ്വി റെഡ്ഡിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പ്രകാശ് രാജിന് നേരേത്ത, തെലങ്കാന രാഷ്ട്രീയ സമിതി പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കര്‍ണാടകയില്‍ ബി.ജെ.പിയുടെ പ്രധാന എതിരാളികളായ കോണ്‍ഗ്രസും ജെ.ഡി.എസും പ്രകാശ് രാജിന്റ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പുതുവത്സരദിനത്തിലാണ് പ്രകാശ്രാജ് തന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. 2019ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍, മത്സരിക്കുന്ന മണ്ഡലം ഏതാണെന്ന് പ്രകാശ് രാജ് പ്രഖ്യാപിച്ചിട്ടില്ല. തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് നേതാവുമായ കെ.സി. ചന്ദ്രശേഖര റാവുവാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശത്തിന് ചുക്കാന്‍ പിടിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ കെ.സി. ചന്ദ്രശേഖരറാവുവിന്റെ മകനും ടി.ആര്‍.എസ് നേതാവുമായ കെ.ടി. രാമറാവുവിനെ സന്ദര്‍ശിച്ചിരുന്നു.
Adjust Story Font
16

