ലോക്സഭ തെരഞ്ഞടുപ്പ്; ജെയ്റ്റ്ലി, രാജ് നാഥ്സിംഗ് എന്നിവർക്ക് നിർണായക ചുമതലകൾ
ആകെയുള്ള 17 കമ്മറ്റികളിൽ, ഒന്ന് ബൈക്ക് റാലികൾക്ക് വേണ്ടി മാത്രമുള്ളതാണ്.

ലോക്സഭ തെരഞ്ഞടുപ്പിന് മുന്നൊരുക്കം സജീവമാക്കി ബി.ജെ.പി. കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, രാജ് നാഥ്സിംഗ് എന്നിവർക്ക് നിർണായക ചുമതലകൾ നൽകി ബി.ജെ.പി പ്രചരണ കമ്മിറ്റികൾ രൂപീകരിച്ചു. ആകെയുള്ള 17 കമ്മറ്റികളിൽ, ഒന്ന് ബൈക്ക് റാലികൾക്ക് വേണ്ടി മാത്രമുള്ളതാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞടുപ്പുകളിൽ പരാജയം രുചിച്ച പശ്ചാത്തലത്തിലാണ് , ലോക്സഭാ തെരഞ്ഞടുപ്പിന് ബി.ജെ.പി യു ടെ നേരെത്തയുള്ള ഒരുക്കം. ആകെ രൂപീകരിച്ചത് 17 പ്രചരണ സമിതികൾ . ഇതിൽ പ്രകടന പത്രിക നിർമ്മാണ ചുമതല ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് അധ്യക്ഷനായ സമിതിക്ക് . പാർട്ടിയുടെ പ്രതിച്ഛായ ഉയർത്താനും മറ്റുമായുള്ള വിളബര പരിപാടികൾക്ക് ധനമന്ത്രി അരുൺ ജയ്റ്റ്ലി ചുമതല വഹിക്കും. കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദിന് മാധ്യമ സമ്പർക്ക വിഭാഗ ചുമതലയും നിതിൻ ഗഡ്കരിക്ക് പാർട്ടി വളണ്ടിയർമാരുടെ ചുമതലയും നൽകി. ദേശീയ ഉപാധ്യക്ഷൻ ശ്യാം ജാജുവിനാണ് നവ മാധ്യമങ്ങളിലൂടെയുളള പ്രചരണങ്ങളുടെ ചുമതല. വലതുപക്ഷ ബുദ്ധിജീവികളുടെ സേവനം ഉപയോഗപ്പെടുത്തി പ്രചരണ പരിപാടികൾ സംഘടിപ്പിക്കേണ്ട ദൗത്യം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അധ്യക്ഷനായ സമിതിക്കാണ്. പാർട്ടിയുടെ തെരഞ്ഞടുപ്പ് ചരിത്രത്തിൽ ആദ്യമായി ദേശീയ തലത്തിൽ തന്നെ ബൈക്ക് റാലികൾക്കായ് മൂന്നംഗ സമിതിയെ നിയോഗിച്ചു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ബീഹാറിൽ നിന്നുള്ള എം.എൽ.എ സഞ്ജീവ് ചൗരസ്യയാണ് ഈ സമിതിയെ നയിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ധക്ക് ഉത്തർ പ്രദേശിലും നിർമ്മല സീതാരാമന് ഡൽഹിയിലും അടക്കം 5 സംസ്ഥാനങ്ങളിൽ പ്രധാന നേതാക്കൾക്ക് കഴിഞ്ഞ ആഴ്ച പാർട്ടി തെരഞ്ഞടുപ്പ് ചുമതല നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രചാരണ കമ്മറ്റികൾ കൂടി രൂപീകരിച്ചത്.
Adjust Story Font
16

