മുന്നാക്ക സംവരണം കുഴഞ്ഞുമറിഞ്ഞ ആശയം; സംവരണമെന്ന ആശയത്തെ ഇല്ലാതാക്കും: അമര്‍ത്യാസെന്‍
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംവരണം അനുവദിക്കാനാണ് നീക്കമെങ്കില്‍ അത് സംവരണം എന്ന ആശയത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് അമര്‍ത്യാസെന്‍

മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്കാര ജേതാവുമായ അമര്‍ത്യാസെന്‍. മുന്നാക്ക സാമ്പത്തിക സംവരണം കുഴഞ്ഞുമറിഞ്ഞ ആശയമാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

യു.പി.എ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വളര്‍ച്ച തുടരാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞെങ്കിലും അത് തൊഴിലവസരങ്ങള്‍, ദാരിദ്ര്യനിര്‍മ്മാര്‍ജനം, മെച്ചപ്പെട്ട ആരോഗ്യസംവിധാനം, എല്ലാവര്‍ക്കും വിദ്യാഭ്യാസം തുടങ്ങിയവയാക്കി മാറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സാമ്പത്തിക സംവരണം വ്യത്യസ്ത പ്രശ്‌നമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംവരണം അനുവദിക്കാനാണ് നീക്കമെങ്കില്‍ അത് സംവരണം എന്ന ആശയത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും അമര്‍ത്യാസെന്‍ വിശദീകരിച്ചു.
നോട്ടുനിരോധനത്തെയും ജി.എസ്.ടി പ്രാബല്യത്തില്‍ വരുത്തിയ രീതിയെയും അമര്‍ത്യാസെന്‍ വിമര്‍ശിച്ചു. നോട്ട് നിരോധനം വികലമായ സാമ്പത്തിക നയമാണ്. ജി.എസ്.ടി നടപ്പാക്കിയ രീതിയില്‍ പാളിച്ചകളുണ്ടെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.
Adjust Story Font
16

