പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്ന ബെംഗളൂരുവിലെ എച്ച്.എ.എല്‍ കമ്പനിയെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് തൊഴിലാളികള്‍

പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്ന ബെംഗളൂരുവിലെ എച്ച്.എ.എല്‍ കമ്പനിയെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് തൊഴിലാളികള്‍. റഫാല്‍ ജറ്റുകള്‍ നിര്‍മ്മിക്കാന്‍ എച്ച്.എ.എല്‍ന് ശേഷിയില്ലെന്ന കള്ളപ്രചരണമാണ് പ്രതിരോധമന്ത്രി നടത്തുന്നത്. എച്ച്.എ.എല്‍ന് ഒരു ലക്ഷം കോടിയുടെ കരാര്‍ നല്‍കിയെന്ന പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം കള്ളമാണെന്നും എച്ച്.എ.എല്‍ലെ തൊഴിലാളി നേതാക്കള്‍ ഡല്‍ഹിയില്‍ പറഞ്ഞു.
റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ ഓഫ് സെറ്റ് പങ്കാളിയാക്കിയത് എച്ച്.എ.എല്‍നെ ഒഴിവാക്കിയാണ്. ഇക്കാര്യം പാര്‍ലമെന്‍റിനകത്തും പുറത്തും രാഹുല്‍ ഗാന്ധി ഉന്നയിച്ചപ്പോള്‍ ഒരു ലക്ഷം കോടിയുടെ കരാര്‍ എച്ച്.എ.എല്‍ന് നല്‍കിയെന്നാണ് പ്രതിരോധമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ ഈ വാദം എച്ച്.എ.എല്‍ലെ തൊഴിലാളി നേതാക്കള്‍ തള്ളി. 2014 നും 2018 നും ഇടയില്‍ 26,000 കോടി രൂപയുടെ കരാറാണ് എച്ച്.എ.എല്‍ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന് കമ്പനിയിലെ എയറോ എഞ്ചിനിയറിംഗ് ഡിപ്പാര്‍ട്മെന്‍റ് ജീവനക്കാരനായ വിജയ്കുമാര്‍ പറഞ്ഞു. എച്ച്.എ.എല്‍ന് നിലനില്‍ക്കാല്‍ ഒന്നര ലക്ഷം കോടിയെങ്കിലും ആവശ്യമുള്ളപ്പോഴാണ് ഇത്രയും കുറഞ്ഞ തുകയുടെ കരാര്‍ നല്‍കിയത്. ഒരു റഫാല്‍ ജെറ്റ് പോലും ലഭിക്കാതെ ഇരുപതിനായിരം കോടി രൂപ ദസോ ഏവിയേഷന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും നിര്‍മ്മിച്ചു നല്‍കിയ വകയില്‍ 14,000 കോടി രൂപ എച്ച്.എ.എല്‍ന് കേന്ദ്രസര്‍ക്കാര് നല്‍കാനുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു.
Adjust Story Font
16

