എസ്.സി- എസ്.ടി നിയമത്തിലെ ഭേദഗതി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി
എസ്.സി- എസ്.ടി നിയമത്തെ ദുര്‍ബലപ്പെടുത്തി മാര്‍ച്ച് ഇരുപതിനാണ് സുപ്രീം കോടതി രണ്ടംഗ ബഞ്ച് വിധി പറഞ്ഞത്. ഈ വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീം കോടതിയിലുണ്ട്.

എസ്.സി- എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീം കോടതി വിധി മറികടക്കാനും നിയമം പഴയപടി ശക്തിപ്പെടുത്താനും കൊണ്ടുവന്ന ഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബഞ്ചാണ് സ്റ്റേ നല്‍കാന്‍ വിസമ്മതിച്ചത്.
എസ്.സി- എസ്.ടി നിയമത്തെ ദുര്‍ബലപ്പെടുത്തി മാര്‍ച്ച് ഇരുപതിനാണ് സുപ്രീം കോടതി രണ്ടംഗ ബഞ്ച് വിധി പറഞ്ഞത്. ഈ വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീം കോടതിയിലുണ്ട്. പുനപരിശോധനാ ഹര്‍ജിക്കൊപ്പം ഈ കേസും ഒന്നിച്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. എസ്.സി- എസ്.ടി വിഭാഗത്തെ ആക്രമിച്ചെന്ന പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് പാടില്ല എന്നടക്കം നിരിവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിവാദ വിധി. ഇത് മറികടക്കാനുള്ള നിയമ ഭേദഗതി ആഗസ്റ്റിലാണ് പ്രാബല്യത്തിലായത്.
Adjust Story Font
16

