എഴുത്തുകാരി ഗീത മേഹ്‍ത പത്മശ്രീ നിരസിച്ചു
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അവാര്‍ഡ് സ്വീകരിക്കുന്നത് അനുചിതമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുരസ്കാരം നിരസിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ സഹോദരിയാണ് ഗീതാ മേഹ്‍ത.

എഴുത്തുകാരി ഗീതാ മേഹ്‍ത പത്മശ്രീ അവാര്‍ഡ് നിരസിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അവാര്‍ഡ് സ്വീകരിക്കുന്നത് അനുചിതമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുരസ്കാരം നിരസിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ സഹോദരിയാണ് ഗീതാ മേഹ്‍ത.
പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതിലൂടെ സര്‍ക്കാരിനാല്‍ ആദരിക്കപ്പെട്ടു. പക്ഷേ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പുരസ്കാരം സ്വീകരിക്കുന്നത് തനിക്കും സര്‍ക്കാരിനും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ഗീത മേഹ്‍ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഗീത മേഹ്‍തയും ഭര്‍ത്താവ് സോണി മേഹ്‍തയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നവീന്‍ പട്നായിക്കിനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ബി.ജെ.ഡിയെയും കൂടെ നിര്‍ത്താനുള്ള ബി.ജെ.പി തന്ത്രമായി കൂടിക്കാഴ്ച വിലയിരുത്തപ്പെട്ടു.

കഴിഞ്ഞ ദിവസം ഒഡീഷയിലെത്തിയ രാഹുല്‍ ഗാന്ധി നവീന്‍ പട്നായിക്കിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മോദി ബട്ടണ്‍ അമര്‍ത്തുന്നത് പ്രകാരമാണ് പട്നായിക് നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നതെന്ന് രാഹുല്‍ പരിഹസിക്കുകയുണ്ടായി. ഗീത പുരസ്കാരം നിരസിച്ചത് ധാര്‍മികമായും പ്രായോഗികമായും ശരിയായ തീരുമാനമാണെന്ന് ബി.ജെ.ഡിയിലെ മുതിര്‍ന്ന നേതാവ് പ്രതികരിച്ചു. പുരസ്കാരം സ്വീകരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുമായിരുന്നുവെന്ന് അദ്ദേഹം വിശദമാക്കി.
Adjust Story Font
16

