പൂജ്യവും പൂജ്യവും ചേര്‍ന്നാല്‍ പൂജ്യം: രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി
പ്രിയങ്കയുടെ ഭാരവാഹിത്വം തെരഞ്ഞെടുപ്പില്‍ ഒരു ചലനവുമുണ്ടാക്കില്ലെന്ന് യോഗി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കയുടെ ഭാരവാഹിത്വം തെരഞ്ഞെടുപ്പില്‍ ഒരു ചലനവുമുണ്ടാക്കില്ലെന്ന് യോഗി പറഞ്ഞു. പൂജ്യവും പൂജ്യവും ചേര്‍ന്നാല്‍ പൂജ്യം തന്നെയാണ് ഉത്തരമെന്നും യോഗി പരിഹസിച്ചു. രാഹുലിനെയും പ്രിയങ്കയെയും ലക്ഷ്യമിട്ടായിരുന്നു യോഗിയുടെ പരാമര്‍ശം.

"പ്രിയങ്കാജി ആദ്യമായല്ല രാഷ്ട്രീയത്തിലിറങ്ങുന്നത്. 2014, 2017 തെരഞ്ഞെടുപ്പുകളില്‍ അവര്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ നയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കോണ്‍ഗ്രസിന് തകര്‍ച്ചയാണുണ്ടായത്. ഇപ്പോഴത്തെ അവരുടെ ഭാരവാഹിത്വം ബി.ജെ.പിയെ ഒരു തരത്തിലും ബാധിക്കില്ല", യോഗി ആദിത്യനാഥ് പറഞ്ഞു.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയുടെ വരവ്. ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും ഉള്‍പ്പെടുന്ന സഖ്യം കോണ്‍ഗ്രസിനെ അവഗണിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ ഭാരവാഹിത്വം പ്രഖ്യാപിച്ചത്. അതിനിടെ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക മത്സരിച്ചേക്കുമെന്നും വാര്‍ത്തയുണ്ട്.
Adjust Story Font
16

