അഞ്ച് ലക്ഷം വരെ ആദായനികുതിയില്ല, അസംഘടിത തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, പശുക്ഷേമത്തിന് 750 കോടി LIVE BLOG
ഇടത്തരക്കാരെ ആകര്‍ഷിക്കാനും കര്‍ഷകരെ തൃപ്തിപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് മോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആശ്വാസ പദ്ധതികളും ബജറ്റില്‍ ഇടം നേടി.

ശിശുക്ഷേമത്തിന് 27,582 കോടി, വിദ്യാഭ്യാസത്തിന് 38572 കോടി രൂപ
അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തി. അതേസമയം ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല.
വിനോദവ്യവസായത്തിന് ഏകജാലക സംവിധാനം. രാജ്യത്തെ മുഴുവന്‍ സിനിമാ ഷൂട്ടിങുകള്‍ക്കും ഇത് ലഭ്യമാക്കും. ആഭ്യന്തര വ്യോമസഞ്ചാരം ഇരട്ടിയായി. 27 കി.മീ ഹൈവേ ദിവസവും നിര്‍മിക്കുന്നു.
അഞ്ച് വര്‍ഷത്തിനിടെ ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റലാക്കും
നികുതി റിട്ടേണ്‍ പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാക്കും
റെയില്‍വെക്ക് 64,587 കോടി രൂപ വകയിരുത്തി
ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് രണ്ട് ശതമാനം നികുതിയിളവ്. പ്രതിമാസ ശരാശരി ജി.എസ്.ടി വരുമാനം 97,100. ജി.എസ്.ടി നികുതി ഭാരം പഠിക്കാന്‍ വിദഗ്ധസംഘം.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍. പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കും. ഇതിനായി 500 കോടി രൂപ വകയിരുത്തും. നാടോടി ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി ബോര്‍ഡ് രൂപീകരിക്കും
പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി വര്‍ധിപ്പിച്ചു. ആദ്യമായാണ് പ്രതിരോധ മേഖലയ്ക്ക് ഇത്രയും തുക വകയിരുത്തുന്നത്.
എട്ട് കോടി എല്‍.പി.ജി കണക്ഷന്‍ നല്‍കും. ഗ്രാമീണ മേഖലയിലാണ് സൗജന്യ എല്‍.പി.ജി കണക്ഷന്‍ നല്‍കുക
അംഗന്‍വാടി, ആശ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും
ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കും. ഇതിനായി 75000 കോടി നീക്കിവെച്ചു. ഈ വര്‍ഷം 20000 കോടി വകയിരുത്തി. കൃത്യസമയത്ത് വായ്പ തിരിച്ചടക്കുന്നവര്‍ക്ക് 5 ശതമാനം കാര്‍ഷിക കടാശ്വാസം.
പശുക്ഷേമത്തിന് രാഷ്ട്രീയ കാമധേനു ആയോഗ്. 750 കോടി വകയിരുത്തും.
ആയുഷ്മാന്‍ ഭാരത് 50 കോടി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും. 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കും. 22ആം എയിംസ് ഹരിയാനയില്‍ സ്ഥാപിക്കും.
ലോകത്തെ ആറാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ മാറി. 239 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം. ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതില്‍ കര്‍ശന നടപടിയെടുത്തു. ക്ലീന്‍ ബാങ്കിങിന് വേണ്ടി നിരവധി നടപടികളെടുത്തു. മൂന്ന് ലക്ഷം കോടി രൂപയുടെ കിട്ടാക്കടം പിടിച്ചെടുത്തു. ബാങ്കുകളുടെ ലയനം വഴി രാജ്യം മുഴുവന്‍ ബാങ്കിങ് സേവനം ലഭ്യമാക്കി. നയപരമായ മരവിപ്പ് ഇല്ലാതാക്കി. മോദി സര്‍ക്കാര്‍ രാജ്യത്തിന് ആത്മവിശ്വാസം നല്‍കി. എല്ലാവര്‍ക്കും കുടിവെള്ളം, വൈദ്യുതി, കക്കൂസ് ലഭ്യമാക്കിയെന്നും അവകാശവാദം
ലോകത്തെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്കുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് പിയൂഷ് ഗോയല്‍. പണപ്പെരുപ്പം കുറഞ്ഞു. ഭീകരവാദം ഇല്ലാതായി. രാജ്യത്ത് അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കി. വിലക്കയറ്റവും ധനക്കമ്മിയും കുറഞ്ഞെന്നും മന്ത്രി
ബജറ്റ് നിര്‍ദേശങ്ങള്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പ്രതിഷേധം.
ബജറ്റിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ഇടക്കാല ബജറ്റിലെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മനീഷ് തിവാരിയുടെ ട്വീറ്റ്
അരുണ്‍ ജെയ്റ്റ്‌ലി ചികിത്സക്കായി വിദേശത്തായതിനാല്‍ പകരം ചുമതലയുള്ള പിയൂഷ് ഗോയലാണ് ഇന്ന് ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരണത്തിന് മുന്നോടിയായി പീയൂഷ് ഗോയല്‍ ധനമന്ത്രാലയത്തിലെത്തി
മോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് ഇന്ന്. പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാല്‍ നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. കര്‍ഷകരെയും മധ്യവര്‍ഗത്തെയും ഉന്നം വെച്ചുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16