Quantcast

പ്രസാദമായി ഈ ക്ഷേത്രത്തില്‍ നല്‍കുന്നത് മട്ടന്‍‍ ബിരിയാണി 

ക്ഷേത്രത്തിൽ വർഷം തോറും നടക്കുന്ന മുനിയാണ്ടി പൂജയോടനുബന്ധിച്ചാണ് ബിരിയാണി പ്രസാദം നൽകുന്നത്

MediaOne Logo

Web Desk

  • Published:

    2 Feb 2019 6:50 AM GMT

പ്രസാദമായി ഈ ക്ഷേത്രത്തില്‍ നല്‍കുന്നത് മട്ടന്‍‍ ബിരിയാണി 
X

ക്ഷേത്രങ്ങൾക്ക് പേരു കേട്ടതാണ് മധുരെെ നഗരം. മീനാക്ഷി സുന്ദരേശ്വരാർ ക്ഷേത്രം തലയുയർത്തി നിൽക്കുന്ന മധുരയിൽ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് വടക്കാംപാട്ടി ക്ഷേത്രം. പ്രസാദമായി മട്ടൻ ബിരിയാണി നൽകുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.

ക്ഷേത്രത്തിൽ വർഷം തോറും നടക്കുന്ന മുനിയാണ്ടി പൂജയോടനുബന്ധിച്ചാണ് ബിരിയാണി പ്രസാദം നൽകുന്നത്. എല്ലാ വർഷവും ജനുവരി മൂന്നാമത്തെ ആഴ്ച്ചയിലെ വെള്ളി, ശനി ദിവസങ്ങളിലാണ് ഈ പ്രത്യേക പൂജ നടക്കുന്നത്. ജനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവന ഉപയോഗിച്ച് നടക്കുന്ന ഈ പൂജയിൽ ഏകദേശം 1000 കിലോയുടെ അരിയും, 250 ആട്, 300 കോഴികൾ എന്നിവ ഉപയോഗിച്ചാണ് ബിരിയാണി ഉണ്ടാക്കുന്നത്. കഴിഞ്ഞ 84 വർഷമായി നടക്കുന്ന ആഘോഷത്തിൽ ജനങ്ങൾക്കെല്ലാവർക്കും ബിരിയാണി വിളമ്പി നൽകുകയാണ് ചെയ്യുന്നതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story