ബിക്കാനിർ ഭൂമിയിടപാട് കേസ്; റോബർട്ട് വാദ്രയും മാതാവ് മൗറിൽ വാദ്രയും ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകും

ബിക്കാനിർ ഭൂമിയിടപാട് കേസിൽ റോബർട്ട് വാദ്രയും മാതാവ് മൗറിൽ വദ്രയും ചോദ്യം ചെയ്യലിനായി ഇന്ന് ജയ്പൂർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകും. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ കൊളായത് മേഖലയില്‍ 275 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് വാങ്ങിയെന്നാണ് കേസ്.
2010 ല്‍ ആണ് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈന്‍ ഹോസ്പിറ്റാലിറ്റി സ്ഥലം വാങ്ങുന്നത്. ഈ സ്ഥലം 2012 ല്‍ മറിച്ച് വിറ്റിരുന്നു. നാലാം തവണയാണ് റോബർട്ട് വാദ്ര അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നത്.
കള്ളപ്പണകേസിൽ കഴിഞ്ഞ മൂന്നു ദിവസമായി തുടർച്ചയായി ഡൽഹിയയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിനായി വദ്ര ഹാജരായിരുന്നു.
Next Story
Adjust Story Font
16

