‘ഞാന്‍ അദ്ദേഹത്തിന്റെ യൂണിഫോം അണിയും’
രണ്ടു വര്‍ഷം മുമ്പ് അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ട മേജര്‍ പ്രസാദിന്റെ ഭാര്യ ഗൌരി

''ഞാന്‍ സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചു. എനിക്ക് ഏറ്റവും സന്തോഷം അതാണ്. എനിക്ക് അദ്ദേഹത്തിന്റെ യൂണിഫോമും തോളിലെ നക്ഷത്രങ്ങളും അണിയണം. അതിനി ഞങ്ങളുടേതാണ്.'' - ഇത് പറയുന്നത് മറ്റാരുമല്ല, അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച മേജര്‍ പ്രസാദ് മഹദിക്കിന്റെ ഭാര്യ ഗൌരി മഹദിക്.
രണ്ടു വര്‍ഷം മുമ്പ് അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ട മേജര്‍ പ്രസാദിന്റെ ഭാര്യ ഗൌരി സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചത് ഭര്‍ത്താവിന്റെ ജീവത്യാഗത്തിന് ശ്രദ്ധാഞ്ജലി എന്ന നിലയ്ക്കു കൂടിയാണ്. ''എന്നും എന്നെ പുഞ്ചിരിയോടെ, സന്തോഷത്തോടെ കാണാന്‍ ആയിരുന്നു അദ്ദേഹത്തിന് ആഗ്രഹം. അതുകൊണ്ട് തന്നെയാണ് ഞാന്‍ സൈനിക സേവനമാണ് എന്റെ വഴിയെന്ന് തീരുമാനിക്കാന്‍ കാരണവും. അദ്ദേഹത്തിന്റെ വേര്‍പാടിന് പത്തു ദിവസത്തിന് ശേഷമാണ് ഞാന്‍ ഇനി എന്ത് ചെയ്യും എന്ന് ചിന്തിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചു. ആ തീരുമാനമാണ് സൈന്യത്തില്‍ ചേരുക എന്നതും അദ്ദേഹത്തിന്റെ യൂണിഫോം അണിയുക എന്നതും. ചെന്നൈയിലെ കഠിനമായ പരിശീലനത്തിന് ശേഷം അടുത്ത വര്‍ഷം ലെഫ്റ്റനന്റ് റാങ്കില്‍ ഞാന്‍ സൈന്യത്തിന്റെ ഭാഗമാകും.'' ഗൌരി പറയുന്നു.
പ്രസാദ് സൈന്യത്തില്‍ ചേരുന്നതിന് മുമ്പ് പരിശീലനം നേടിയ ചെന്നൈയിലെ ഓഫീസേഴ്‍സ് ട്രെയിനിങ് അക്കാദമിയില്‍ തന്നെയാണ് ഗൌരിയും പരിശീലനം നടത്തുന്നത്.
Adjust Story Font
16

