പാക് ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു
ബികാനെറിന് സമീപം ഇന്ത്യന്‍ വ്യോമമേഖലയില്‍ അതിക്രമിച്ച് കയറിയ പാകിസ്താന്റെ ഡ്രോണ്‍ സുരക്ഷാ സേന വെടിവെച്ചിടുകയായിരുന്നു.

രാജ്യാന്തര അതിര്‍ത്തിയില്‍ രാജസ്ഥാനിലെ ബികാനെറിന് സമീപം ഇന്ത്യന്‍ സുരക്ഷാ സേന, പാകിസ്താന്റെ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തി. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ബികാനെറിന് സമീപം ഇന്ത്യന്‍ വ്യോമമേഖലയില്‍ അതിക്രമിച്ച് കയറിയ പാകിസ്താന്റെ ഡ്രോണ്‍ സുരക്ഷാ സേന വെടിവെച്ചിടുകയായിരുന്നു.

ഇന്ത്യന്‍ വ്യോമസേന ജെറ്റുകളാണ് പാക് ഡ്രോണിന് നേരെ വെടിയുതിര്‍ത്തത്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പാകിസ്താന്റെ ഫോര്‍ട്ട് അബ്ബാസിന് സമീപമാണ് പതിച്ചതെന്ന് ടൈംസ് നൌ റിപ്പോര്‍ട്ടു ചെയ്തു. ബി.എസ്.എഫ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമ പ്രതിരോധ റഡാറുകളില്‍ തെളിഞ്ഞ പാക് ഡ്രോണിന് നേരെ സുഖോയ് 30എം.കെ.ഐ യുദ്ധ വിമാനം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.
ये à¤à¥€ पà¥�ें- ഗുജറാത്ത് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ വെടിവെച്ചിട്ടു
കഴിഞ്ഞയാഴ്ച ഗുജറാത്തിലെ കച്ചിന് സമീപം പാക് ഡ്രോണ്‍ ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടിരുന്നു.
Adjust Story Font
16

