അസമില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് എ.ഐ.യു.ഡി.എഫ് ശ്രമം തുടങ്ങി
11 ലോക്സഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് എ.ഐ.യു.ഡി.എഫ് വ്യക്തമാക്കി.

അസമില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് എ.ഐ.യു.ഡി.എഫ് ശ്രമം ആരംഭിച്ചു. 11 ലോക്സഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് എ.ഐ.യു.ഡി.എഫ് വ്യക്തമാക്കി. അതേസമയം എ.ഐ.യു.ഡി.എഫുമായി സഖ്യത്തിനില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
14 ലോക്സഭ മണ്ഡലങ്ങളുള്ള അസമില്‍ 11 മണ്ഡലങ്ങളിലാണ് എ.ഐ.യു.ഡി.എഫ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സഖ്യത്തിന് നേരത്തെ എ.ഐ.യു.ഡി.എഫ് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് തള്ളിക്കളയുകയായിരുന്നു. സഖ്യം രൂപീകരിക്കാന്‍ എ.ഐ.യു.ഡി.എഫ് പല അനുനയശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്ന സാഹചര്യമാണ് അസമിലുണ്ടായത്. അതേസമയം കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കിനുള്ള ശ്രമത്തിനാണ് എ.ഐ.യു.ഡി.എഫ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്.
11 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എ.ഐ.യു.ഡി.എഫ് മൂന്ന് മണ്ഡലങ്ങളില്‍ മത്സരിക്കും. ധുബ്രി, ബാര്‍പേട്ട, കരീംഗഞ്ച് എന്നീ ലോക്സഭ മണ്ഡലങ്ങളിലാണ് എ.ഐ.യു.ഡി.എഫ് മത്സരിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് യഥാക്രമം മൌലാന ബദ്റുദ്ദീന്‍ അജ്മല്‍, ഡോ. ഹഫീസ് റഫീഖുല്‍ ഇസ്ലാം, രാധേശ്വം ബിശ്വാശ് എന്നിവര്‍ ജനവിധി തേടും. അതേസമയം സഖ്യം സംബന്ധിച്ച ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും വ്യക്തമാക്കി.
Adjust Story Font
16

