അതൃപ്തി പ്രകടിപ്പിച്ച് സോണിയ
പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രവും പാര്‍ട്ടി ചിഹ്നമായ കൈപ്പത്തിയും പുറംചട്ടയുടെ താഴെ ചെറുതായാണ് അച്ചടിച്ചത്.

കോണ്‍ഗ്രസ് പ്രകടനപത്രികയുടെ പുറംചട്ടയെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. പുറംചട്ട മോശമായി തയ്യാറാക്കിയതിലെ നീരസം പ്രകടനപത്രിക രൂപപ്പെടുത്തിന്നതിന് നേതൃത്വം നല്‍കിയ രാജീവ് ഗൗഡയെ സോണിയ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രവും പാര്‍ട്ടി ചിഹ്നമായ കൈപ്പത്തിയും പുറംചട്ടയുടെ താഴെ ചെറുതായാണ് അച്ചടിച്ചത്. വലിയ ജനാവലിയുടെ ചിത്രമുള്ള ഈ പേജിന്‍റ മുകളില്‍ കോണ്‍ഗ്രസ് വാഗ്ദാനം നിറവേറ്റുമെന്ന സന്ദേശമാണ് പ്രധാനമായി അച്ചടിച്ചത്.
'കോണ്‍ഗ്രസ് നടപ്പാക്കും' എന്ന തലക്കെട്ടിലുള്ള 55 പേജ് പ്രകടനപത്രിക ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. വേദിയിലേക്ക് കയറുന്നതിന് മുമ്പ് രാജീവ് ഗൗഡയോട് സോണിയ എന്തോ കണിശമായി സംസാരിക്കുന്നതിന്‍റെ വീഡിയോ ചിത്രങ്ങളുടെ അകമ്പടിയോടെയാണ് വാര്‍ത്ത. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല നിഷേധിച്ചു.
Adjust Story Font
16

