രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലേക്കുയരുന്ന പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും; വസ്തുതയെന്ത്?
മായ ഹരിറാം എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലേക്കുയരുന്ന പത്ത് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നു

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കെലപാതകത്തിലേക്കുയരുന്ന പത്ത് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണിപ്പോള്‍ ട്വിറ്ററിലെ പ്രധാന ചര്‍ച്ച വിഷയം. മായ ഹരിറാം എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലേക്കുയരുന്ന പത്ത് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നു. ഏപ്രില്‍ 17നാണ് ഇവര്‍ ചോദ്യങ്ങളുടേയും ഉത്തരങ്ങളുടേയും ലിസ്റ്റ് പോസ്റ്റ് ചെയ്യുന്നത്. രാജീവ് ഗാന്ധിയുടെ ഭാര്യയും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റുമായ സോണിയ ഗാന്ധിയിലേക്കാണ് ചോദ്യശരങ്ങള്‍ മുഴുവന്‍ ഉയരുന്നത്. രാജീവ് ഗാന്ധിയുടെ മുഴുവന്‍ റാലികളിലും സോണിയ ഗാന്ധി ഒപ്പമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ അവസാനത്തെ പ്രചരണ റാലിയില്‍ അവര്‍ ഇല്ലായിരുന്നു എന്നുമാണ് ഹരിറാം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്.
ആ പത്ത് ചോദ്യങ്ങള്‍ ഇങ്ങനെ
1. കൊല്ലപ്പെടുമ്പോള്‍ രാജീവ് ഗാന്ധിയടെ സ്ഥാനം എന്തായിരുന്നു?
ഉത്തരം: കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി
2. മരണ സമയം രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ എന്ത് ചെയ്യുകയായിരുന്നു?
ഉത്തരം: തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുകയായിരുന്നു.
3. രാജീവ് ഗാന്ധിയോടൊപ്പം എത്ര പേര്‍ കൊല്ലപ്പെട്ടു?
ഉത്തരം: രാജീവ് ഗാന്ധിയടക്കം 14 പേര്‍ കൊല്ലപ്പെട്ടു
4. സ്ഫോടനത്തില്‍ എത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു?
ഉത്തരം: പൂജ്യം
5.അപകടത്തില്‍ എത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പിരിക്ക് പറ്റി?
ഉത്തരം: പൂജ്യം
6. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ എപ്പോഴെങ്കിലും ഒരു പ്രധാന മന്ത്രി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രവര്‍ത്തകരോടൊപ്പമല്ലാതെ പങ്കെടുത്തിട്ടുണ്ടോ?
ഉത്തരം: ഇല്ല
7. ബെല്‍റ്റ് ബോംബ് ധരിച്ച ഒരാള്‍ക്ക് അഞ്ചടിയിലേറെ ദൂരെ നിന്ന് രാജീവ് ഗാന്ധിയെ കൊല്ലാന്‍ സാധിക്കുമോ?
ഉത്തരം: ഇല്ല
8. ഏഴാമത്തെ ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ തന്നെ ബെല്‍റ്റ് ബോംബ് ധരിച്ച ഒരാള്‍ക്ക് അഞ്ചടിയിലേറെ ദൂരെ നിന്ന് രാജീവ് ഗാന്ധിയെ കൊല്ലാന്‍ സാധിക്കില്ല. എന്നാല്‍ രാജീവ് ഗാന്ധിയുടെ അഞ്ചടിയിലേറെ അടുത്ത് എത്താന്‍ തനിക്ക് കഴിയുമെന്ന് കൊലയാളിക്ക് അറിയാമായിരുന്നു. അത് കൊണ്ട് തന്നെയാണോ ഇത്ര കൃത്യമായി അവര്‍ക്ക് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ കഴിഞ്ഞത്?
ഉത്തരം: അതെ
9. രാജീവ് ഗാന്ധി തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ എത്ര തെരഞ്ഞെടുപ്പ് റാലികള്‍ നയിച്ചിട്ടുണ്ട്?
ഉത്തരം: 181
10. രാജീവ് ഗാന്ധിയുടെ എത്ര റാലികളില്‍ സോണിയ ഗാന്ധി പങ്കെടുത്തിട്ടുണ്ട്?
ഉത്തരം: 180
ഇങ്ങനെ പത്ത് ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമണ് മായ ഹരിറം തന്‍റെ ട്വിറ്ററില്‍ കുറിച്ചത്. രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ട് എന്ന തരത്തിലാണ് ചോദ്യങ്ങളത്രയും പ്രചരിക്കുന്നത്. ട്വിറ്ററില്‍ മാത്രമല്ല ഫേസ് ബുക്കിലും ഇത് വലിയ ചര്‍ച്ചാവിഷയമാണ്.
*10 questions about the assassination of Rajiv Gandhi*
— Maya Hariram (@HariramMaya) April 17, 2019
1. Who was Rajiv Gandhi on the day he was assassinated?
Ans- He was the PM candidate of the Congress
2. What was he doing in Sriperumbudur the day he was assassinated?
Ans- Leading an election rally.
എന്താണ് വസ്തുത
ഓരോ ചോദ്യങ്ങളുടേയും വസ്തുത എന്താണ് എന്ന് അതാത് ചോദ്യങ്ങളുടെ ക്രമത്തില്‍ പരിശോധിക്കാം.
ആദ്യത്തെ മൂന്ന് ചോദ്യങ്ങള്‍ക്കുളുടെ ഉത്തരം ശരിയാണ്.
4. രാജീവ് ഗാന്ധിയല്ലാതെ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും രാജീവ് ഗാന്ധിയോടൊപ്പം കൊല്ലപ്പെട്ടിട്ടില്ല എന്നാണ് മായ ഹരിറാം പറയുന്നത്. എന്നാല്‍ രാജീവ് ഗാന്ധിക്കൊപ്പം അന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
സൗത്ത് ചെന്നൈയിലെ മഹിള കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ശാന്തിനി ബീഗം, തമിഴ്നാട് ലെജിസ്‍ലേറ്റീവ് കൌണ്‍സില്‍ അംഗം പി. മുനുസ്വാമി, മറ്റൊരു മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക ലത കണ്ണന്‍ എന്നിവരും അന്ന് രാജീവ് ഗാന്ധിയോടൊപ്പം കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിന് തൊട്ടു മുമ്പ് പകര്‍ത്തിയ ചിത്രമാണ് താഴെ. അതില്‍ രാജീവ് ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ശാന്തിനി ബീഗത്തെ കാണാം.

5. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആ അപകടത്തില്‍ പരിക്ക് പറ്റിയില്ല എന്നാണ് മറ്റൊരു വാദം. ഇതും തെറ്റാണ്. രാജീവ് ഗാന്ധി പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ഥി മാര്‍ത്താണ്ഡം ചന്ദ്രശേഖര്‍ അടക്കം 43 പേര്‍ക്കാണ് അന്നത്തെ സ്ഫോടനത്തില്‍ ഗുരുതരമാമയി പരിക്കേറ്റത്.
6. ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രവര്‍ത്തകരോടൊപ്പമല്ലാതെ പങ്കെടുത്തിട്ടുണ്ടോ എന്നാണ്. ഇല്ല. അതുകൊണ്ട് തന്നെയാണ് രാജീവ് ഗന്ധിയോടൊപ്പം മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും, 43 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്.
7,8 ചോദ്യങ്ങള്‍ ബെല്‍റ്റ് ബോംബ് ധരിച്ച ഒരാള്‍ക്ക് അഞ്ചടിയിലേറെ ദൂരെ നിന്ന് രാജീവ് ഗാന്ധിയെ കൊല്ലാന്‍ സാധിക്കുമോ എന്നാണ്. തീര്‍ച്ചയായും ഇല്ല. എന്നാല്‍ പ്രധാനമന്തി കൊല്ലപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പെടുത്ത ചിത്രമാണ് താഴെ. തലയില്‍ പൂ ചൂടിയ ധനു എന്ന പെണ്‍ക്കുട്ടിയാണ് പിന്നീട് സ്വയം പൊട്ടിത്തെറിച്ചത്. രാജീവ് ഗാന്ധിയുമായി അഞ്ച് അടിയിലേറെ അടുത്താണ് അവര്‍ നില്‍ക്കുന്നതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. അത്കൊണ്ട് തന്നെ വളരെ ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്ന് വ്യക്തമാണ്.
രാജീവ് ഗാന്ധിയുടെ അവസാനത്തെ തെരഞ്ഞെടുപ്പ് റാലിയുടെ റൂട്ട് മാപ്പ്9,10 ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം ലഭ്യമല്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. രാജീവ് ഗാന്ധി അദ്ദേഹത്തിന്‍റെ ജീവിത കാലയളവില്‍ എത്ര റാലികളില്‍ പങ്കെടുത്തിരുന്നുവെന്നതിനെ കുറിച്ച് കൃത്യമായ കണക്കുകളില്ല. അത്കൊണ്ട് തന്നെ ഈ രണ്ട് വാദങ്ങളും നിലനില്‍ക്കുന്നതല്ല. ചുരുക്കത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പോലെ ആ പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും സത്യമല്ല എന്ന് ചുരുക്കം.
Adjust Story Font
16

