Quantcast

ജയ് ശ്രീറാം വിളിക്കാത്തതിന് ചെറുപ്പക്കാരനെ തീകൊളുത്തിയെന്ന് പരാതി; വാദം തള്ളി പൊലീസ്

മൊഴികളില്‍ വൈരുധ്യമുണ്ടെന്നും ചെറുപ്പക്കാരന്‍ സ്വയം തീകൊളുത്തിയതാവാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍

MediaOne Logo

Web Desk

  • Published:

    1 Aug 2019 4:18 AM GMT

ജയ് ശ്രീറാം വിളിക്കാത്തതിന് ചെറുപ്പക്കാരനെ തീകൊളുത്തിയെന്ന് പരാതി; വാദം തള്ളി പൊലീസ്
X

ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ നാലംഗ സംഘം 17 കാരനായ ചെറുപ്പക്കാരനെ തീ കൊളുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയില്‍ ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഖാലിദിനെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ചെറുപ്പക്കാരന്റെ മൊഴി തെറ്റാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്നും ഇയാള്‍ സ്വയം തീകൊളുത്തിയതാണെന്നാണ് മനസ്സിലാവുന്നതെന്നും പൊലീസ് പറഞ്ഞു.

"ഞാന്‍ ദുധാരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര്‍ എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര്‍ എന്‍റെ കൈ രണ്ടും കൂട്ടിക്കെട്ടി. മൂന്നാമത്തെയാള്‍ എന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ട ശേഷം തീ കൊളുത്തി ഓടി രക്ഷപ്പെട്ടു". - ഇതായിരുന്നു ഖാലിദ് ആദ്യം പൊലീസിന് നല്‍കിയ മൊഴി.

45 ശതമാനം മാത്രമാണ് പൊള്ളലേറ്റതെന്നും പിന്നീട് ഖാലിദില്‍ നിന്നു ലഭിച്ച മൊഴികളെല്ലാം വ്യത്യസ്തമായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഖാലിദ് സ്വയം തീ കൊളുത്തിയതിന് ദൃക്സാക്ഷിയുണ്ടെന്ന് ചണ്ടൌലി എസ്.പി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. “ഖാലിദ് രണ്ട് വ്യത്യസ്തമായ കഥകളാണ് പൊലീസിനോട് പറഞ്ഞത്. അതുകൊണ്ട് തന്നെ സംശയം തോന്നി. മൊഴിയില്‍ പറഞ്ഞ രണ്ട് സ്ഥലങ്ങളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ രണ്ട് സ്ഥലങ്ങളിലും ഇയാളെ കാണാന്‍ സാധിച്ചില്ല. ആരോ മനപ്പൂർവം ഈ കഥ ഇയാളെക്കൊണ്ട് പറയിപ്പിക്കുകയാണെന്ന് തോന്നുന്നു.” - സന്തോഷ് കുമാര്‍ പറഞ്ഞു.

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിനായി ഖാലിദിനെക്കൊണ്ട് ചിലര്‍ മൊഴി മാറ്റി പറയിപ്പിക്കുകയായിരുന്നുവെന്നും ഇയാള്‍ വീട്ടില്‍ നിന്നു തന്നെയോ വീട്ടില്‍ നിന്നു കൊണ്ടുവന്ന മണ്ണെണ്ണ പുറത്തുവെച്ചോ ദേഹത്ത് ഒഴിച്ചതാവാമെന്നും എസ്.പി സന്തോഷ് കുമാര്‍ പറഞ്ഞു. ദൃക്സാക്ഷി മൊഴികള്‍ ഖാലിദിന്റെ മൊഴിക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.പി സന്തോഷ് കുമാര്‍ സിങ്ങിന്റെ വിശദീകരണം

थाना सैयदराजा क्षेत्र के अन्तर्गत एक लड़के के साथ हुयी आगजनी की घटना के सम्बन्ध में पुलिस अधीक्षक चन्दौली का वक्तव्य 👇

Posted by चन्दौली पुलिस on Sunday, July 28, 2019
TAGS :

Next Story