Quantcast

‘മുസ്‌ലിം ഡ്രൈവറെ കാണുമ്പോൾ അസ്വസ്ഥത’; അഭിഭാഷകനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ 

‘ശരി, ഒരു ലളിതമായ ചോദ്യം. ഓല അല്ലെങ്കിൽ ഊബർ ഡ്രൈവർ മുസ്ലിം ആയിരിക്കുമ്പോൾ നിങ്ങൾക്ക് സംശയമോ ചെറിയ തോതിലുള്ള അസ്വസ്ഥതയോ തോന്നാറുണ്ടോ?’ എന്നായിരുന്നു വിഭോറിന്റെ ചോദ്യം. 

MediaOne Logo

Web Desk

  • Published:

    1 Aug 2019 7:43 AM GMT

‘മുസ്‌ലിം ഡ്രൈവറെ കാണുമ്പോൾ അസ്വസ്ഥത’; അഭിഭാഷകനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ 
X

അഹിന്ദുവായ ഡെലിവറി ബോയിയിൽ നിന്ന് ഭക്ഷണം സ്വീകരിക്കാൻ താൽപര്യമില്ലാത്ത ഉപയോക്താവിനെപ്പറ്റിയുള്ള സൊമാറ്റോയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ച തരംഗം അവസാനിക്കുന്നില്ല. 'ഭക്ഷണത്തിന് മതമില്ല; ഭക്ഷണം മതമാണ്' എന്ന സൊമാറ്റോയുടെ ട്വീറ്റിനെ പിന്തുണച്ച് പ്രമുഖ ഭക്ഷണ വിതരണ ആപ്പ് ആയ ഊബർ ഈറ്റ്‌സും രംഗത്തുവന്നു. 'ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കുന്നു' എന്ന് ഊബർ ഈറ്റ്‌സ് ട്വീറ്റ് ചെയ്തു.

അതിനിടെ, 'മുസ്ലിം ഡ്രൈവർമാരെ കാണുമ്പോൾ സംശയമോ അസ്വസ്ഥതയോ തോന്നാറുണ്ടോ?' എന്നു ചോദിച്ച അഭിഭാഷകന് ട്വിറ്റർ ഉപയോക്താക്കൾ കണക്കിനു കൊടുത്തു. നിർഭയ കേസിലെ പ്രതികൾക്കു വേണ്ടി വാദിച്ച അഭിഭാഷകനും സംഘ് പരിവാർ അനുഭാവിയുമായ വിഭോർ ആനന്ദ് ചെയ്ത ട്വീറ്റ് ആണ് വൈറലായത്.

'ശരി, ഒരു ലളിതമായ ചോദ്യം. ഓല അല്ലെങ്കിൽ ഊബർ ഡ്രൈവർ മുസ്ലിം ആയിരിക്കുമ്പോൾ നിങ്ങൾക്ക് സംശയമോ ചെറിയ തോതിലുള്ള അസ്വസ്ഥതയോ തോന്നാറുണ്ടോ?' എന്നായിരുന്നു വിഭോറിന്റെ ചോദ്യം. എന്നാൽ ഇതിനു മറുപടിയായി വന്ന ട്വീറ്റുകളിൽ സിംഹഭാഗവും വിഭോറിന് ഇഷ്ടപ്പെടുന്ന വിധമുള്ളതായിരുന്നില്ല.

നിഖിൽ എന്ന ട്വിറ്റർ ഉപയോക്താവ് നൽകിയ മറുപടി ഇങ്ങനെ:

'അതെ; എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നും. മുസ്‌ലിം ഡ്രൈവർ തീർച്ചയായും കരുതുക ഞാനയാളെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുമെന്നും മറ്റുള്ളവരുടെ സഹായത്തോടെ അയാളെ കൊല്ലുമെന്നുമായിരിക്കും.' - നിഖിലിന്റെ മറുപടി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി.

മറ്റു ചില മറുപടികൾ:

“സത്യത്തിൽ കാവി കുർത്തയും നെറ്റിയിൽ നീളത്തിലുള്ള ടിക്കയുമുള്ള ആളെ കാണുമ്പോഴാണ് ഞാൻ ഏറെ പേടിക്കുന്നത്. കോപിക്കുന്ന ഹനുമാന്റെ ചിത്രമുള്ള കാബുകളിൽ യാത്ര ചെയ്യരുതെന്ന് ഞാൻ മകളോട് പറഞ്ഞിട്ടുണ്ട്.”

'ഞാൻ എന്റെ സ്വന്തം കാറാണ് ഉപയോഗിക്കാറുള്ളതെങ്കിലും ഒരിക്കൽ മുസ്ലിം ഡ്രൈവർ ഉള്ള ഓല പിടിച്ചു. പുലർച്ചെ ഒരു മണിക്ക് 30 കിലോമീറ്ററോളം യാത്രയുണ്ടായിരുന്നു. ഒരു നിമിഷം പോലും അയാൾ എന്നെ അസ്വസ്ഥപ്പെടുത്തിയില്ല. അയാളെ പ്രശംസിച്ച് ഞാൻ ഓലക്ക് ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു.'

ഇല്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇതുപോലെ ഭ്രാന്തമായ ചവറുകള്‍ എഴുതുകയും അതിനെ ലളിതമായ ചോദ്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ഇതുപോലെയുള്ള ആളുകളെ കാണുമ്പോഴാണ് എനിക്ക് അസ്വസ്ഥ തോന്നാറുള്ളത്.

ഒരിക്കലുമില്ല. രക്താര്‍ബുദ രോഗിയായ എന്റെ അച്ഛന് രക്തം നല്‍കിയത് മുസ്ലിം ആയിരുന്നു. എനിക്ക് അവരെ സംശയിക്കുകയോ അസ്വസ്ഥനാവുകയോ ചെയ്യാനാവില്ല.

ഇല്ല. അവരുമായി വളരെ നല്ല സംഭാഷണം ഉണ്ടായിട്ടുണ്ട്. അവരിലൊരാള്‍ നല്ലൊരു ഉര്‍ദു എഴുത്തുകാരനായിരുന്നു. ഞങ്ങള്‍ കഥകള്‍ കൈമാറി. നിങ്ങളുടെ മനസ്സ് വെറുപ്പിന്റെ ഇടമാണ്. ഭേദമാവട്ടെ...

TAGS :

Next Story