Quantcast

“മുംബൈയില്‍ സംഭവിച്ചത് ആവര്‍ത്തിക്കരുത്”; അയോധ്യ വിധിക്ക് മുന്‍പേ സര്‍ക്കാര്‍ വേണമെന്ന് പവാര്‍

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബി.ജെ.പി - ശിവസേന തര്‍ക്കം കാരണം സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാണ്

MediaOne Logo

Web Desk

  • Published:

    1 Nov 2019 8:31 PM IST

“മുംബൈയില്‍ സംഭവിച്ചത് ആവര്‍ത്തിക്കരുത്”; അയോധ്യ വിധിക്ക് മുന്‍പേ സര്‍ക്കാര്‍ വേണമെന്ന് പവാര്‍
X

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ മുന്നറിയിപ്പുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. അയോധ്യ കേസിലെ സുപ്രീം കോടതി വിധിക്കു മുമ്പ് സംസ്ഥാനത്തു സര്‍ക്കാര്‍ രൂപീകരണം നടക്കണമെന്നും അയോധ്യ വിഷയത്തില്‍ കഴിഞ്ഞ തവണ മുംബൈയില്‍ നടന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പവാര്‍ പറഞ്ഞു.

അയോധ്യ വിഷയവുമായി ബന്ധപ്പെട്ടു മുമ്പ് മുംബൈയില്‍ എന്താണു സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അയോധ്യ വിധിക്കു മുമ്പുതന്നെ സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരു സര്‍ക്കാരുണ്ടാകണം. സമാധാനപരമായ മഹാരാഷ്ട്രക്ക് വേണ്ടി ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തിയേ മതിയാവൂ എന്നും പവാര്‍ പറഞ്ഞു. ഈ മാസം 17ന് മുമ്പ് അയോധ്യ കേസില്‍ വിധി വരുമെന്നാണു പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബി.ജെ.പി - ശിവസേന തര്‍ക്കം കാരണം സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാണ്. തിരഞ്ഞെടുപ്പോടെ സര്ക്കാരര്‍ രൂപീകരണത്തില്‍ നിര്ണാണയക ശക്തിയായ ശിവസേന മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ആവശ്യമുന്നയിക്കുകയും ബി.ജെ.പി ഇത് നിരാകരിക്കുകയും ചെയ്തതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

TAGS :

Next Story