Quantcast

28 സംസ്ഥാനങ്ങളും 9 കേന്ദ്രഭരണ പ്രദേശങ്ങളുമായി ഇന്ത്യയുടെ പുതിയ ഭൂപടം പുറത്തിറങ്ങി

ജമ്മു കശ്മീര്‍ വിഭജനത്തോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 29ല്‍ നിന്നും 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 9 ആയി ഉയര്‍ന്നു.

MediaOne Logo

Web Desk

  • Published:

    2 Nov 2019 9:02 PM IST

28 സംസ്ഥാനങ്ങളും 9 കേന്ദ്രഭരണ പ്രദേശങ്ങളുമായി ഇന്ത്യയുടെ പുതിയ ഭൂപടം പുറത്തിറങ്ങി
X

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പുതിയ ഭൂപടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശം ഒക്ടോബര്‍ 31ന് നിലവില്‍ വന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്നത്.

ഈ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഔദ്യോഗികമായി നിലവില്‍ വരികയും ഇവിടങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരെ നിയമിക്കുകയും ചെയ്ത് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്. ജമ്മു കശ്മീരില്‍ ഗിരീഷ് ചന്ദ്ര മര്‍മ്മുവിനെയും ലഡാക്കില്‍ രാധാകൃഷ്ണ മാതൂറിനെയുമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.

ജമ്മു കശ്മീര്‍ വിഭജനത്തോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 29ല്‍ നിന്നും 28 ആയി കുറഞ്ഞു. കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം 9 ആയി ഉയര്‍ന്നു. ആഗസ്റ്റ് 5നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിക്കുന്നത്.

TAGS :

Next Story