Quantcast

പര്‍ലമെന്‍റ് ബജറ്റ് രണ്ടാം ഘട്ടത്തിന് നാളെ തുടക്കം; ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

ഡൽഹി പോലീസിനെ നിയന്ത്രക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വെക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം

MediaOne Logo

Web Desk

  • Published:

    1 March 2020 2:49 PM IST

പര്‍ലമെന്‍റ് ബജറ്റ് രണ്ടാം ഘട്ടത്തിന് നാളെ തുടക്കം; ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം
X

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം നാളെ തുടങ്ങും. ഡൽഹി കലാപത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത്ഷാ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തും. മാർച്ച്‌ രണ്ടു മുതൽ ഏപ്രിൽ മുന്ന് വരെ നീളുന്നതാണ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം. വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ ഡൽഹി പോലീസ് നിഷ്ക്രിയരും കലാപകാരികൾക്ക് കൂട്ടു നിന്നവരുമാണെന്ന വാർത്തകൾ പുറത്ത് വന്ന സാഹചര്യത്തിൽ വലിയ പ്രതിഷേധം പാർലമെന്‍റിൽ ഉണ്ടാകും. ഡൽഹി പോലീസിനെ നിയന്ത്രക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വെക്കണമെന്നാണ് ആവശ്യം.

ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഉന്നയിക്കും. കലാപത്തിന് ആഹ്വാനം ചെയ്ത കപിൽ മിശ്ര, അനുരാഗ് താക്കൂർ അടക്കമുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും. ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷം പ്രതിഷേധത്തിനു മുന്നിലുണ്ടെങ്കിലും തൃണമൂൽ കോൺഗ്രസിന്‍റെ നിലപാട് ശ്രദ്ധേയമാകും.

കഴിഞ്ഞ ദിവസം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ഒരുക്കിയ ഉച്ചവിരുന്നിൽ അമിത്ഷാക്കൊപ്പം പങ്കെടുത്തതിന് പിന്നാലെ മമത ബാനർജി, അമിത് ഷാ രാജി വെക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ള കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം നൽകേണ്ടതില്ലെന്ന സ്വകാര്യ ബില്ലും വാടക ഗർഭപാത്ര നിയന്ത്രണബില്ലും സഭയുടെ പരിഗണനക്ക് വരും

TAGS :

Next Story