Quantcast

അയോധ്യയില്‍ രാംലല്ല വിഗ്രഹത്തെ മാറ്റി സ്ഥാപിക്കാനുള്ള പൂജകള്‍ ആരംഭിച്ചു

പ്രത്യേക പൂജക്കൊടുവില്‍ നിലവിലുള്ള താല്‍ക്കാലിക ക്ഷേത്രം പൊളിച്ച് പുതിയ രാമക്ഷേത്രം പണിയുടെ തുടക്കം കുറിക്കും

MediaOne Logo

Web Desk

  • Published:

    24 March 2020 9:43 AM GMT

അയോധ്യയില്‍ രാംലല്ല വിഗ്രഹത്തെ മാറ്റി സ്ഥാപിക്കാനുള്ള പൂജകള്‍ ആരംഭിച്ചു
X

അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി രാംലല്ല വിഗ്രഹത്തെ മാറ്റി സ്ഥാപിക്കാനുള്ള പൂജകള്‍ ആരംഭിച്ചു. ബുധനാഴ്ചയോടെ വിഗ്രഹം മറ്റൊരു താല്‍ക്കാലിക ക്ഷേത്രത്തിലേക്ക് മാറ്റും. ഇന്നലെ ആരംഭിച്ച പൂജകള്‍ ഇന്നും തുടരുമെന്ന് ശ്രീറാം ജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

ഈ വര്‍ഷത്തെ രാംനവമി ആഘോഷത്തിനിടെ ജനലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിശ്ചയിച്ച ചടങ്ങുകളാണ് കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആളും ആരവവുമില്ലാതെ അയോധ്യയില്‍ ആരംഭിച്ചത്. പ്രത്യേക പൂജക്കൊടുവില്‍ നിലവിലുള്ള താല്‍ക്കാലിക ക്ഷേത്രം പൊളിച്ച് പുതിയ രാമക്ഷേത്രം പണിയുടെ തുടക്കം കുറിക്കും. അതിനു മുന്നോടിയായി ശ്രീരാമ വിഗ്രഹത്തെ താല്‍ക്കാലികമായി പുനഃസ്ഥാപിക്കുന്ന ചടങ്ങുകളാണ് ഇപ്പോള്‍ നടക്കുന്നത്. ശ്രീറാം ജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളായ ബിമലേന്ദ്ര മിശ്ര, അനില്‍ മിശ്ര എന്നിവരാണ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ये भी पà¥�ें- അയോധ്യാ വിധിക്ക് ശേഷമുള്ള ആദ്യ ബാബരി ദിനം ഇന്ന്; രാജ്യം കനത്ത സുരക്ഷയില്‍

25ന് ബുധനാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന ഇക്കൊല്ലത്തെ രാം നവമി ആഘോഷങ്ങള്‍ വേണ്ടെന്നു വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 9 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷക്കാലത്ത് അയോധ്യ ഇതുവരെ കണ്ടിട്ടില്ലത്ത അത്രയും ജനക്കൂട്ടത്തെ നഗരത്തിലെത്തിക്കാനായിരുന്നു യു.പി സര്‍ക്കാറിന്റെ നീക്കം. കോവിഡ് ബാധ സംസ്ഥാനത്ത് ശക്തമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ആഘോഷങ്ങളും ഒപ്പം ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഉല്‍ഘാടന ചടങ്ങുകളും ലളിതമാക്കി നടത്താന്‍ ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ബന്ധിതരാവുന്നത്.

ये भी पà¥�ें- വൈറസിനെ രാമന്‍ നോക്കിക്കോളും, രാമനവമി ഉപേക്ഷിക്കില്ലെന്ന് യോഗി സര്‍ക്കാര്‍

ये भी पà¥�ें- കോവിഡ്; അയോധ്യയിലെ രാമ നവമി ആഘോഷത്തിന് നിയന്ത്രണം

രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രധാനമന്ത്രി എത്തുമെന്നു പോലും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കോവിഡ് ബാധയുടെ സാഹചര്യത്തില്‍ മോദി പങ്കെടുക്കുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

TAGS :

Next Story