പ്രമുഖ ആർടിഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെക്ക് ആർഎസ്എസ് ഭീഷണി
ഒരു സംഘം ആർഎസ്എസ് പ്രവർത്തകർ താനെയിലെ വസതിയിലെത്തി ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കി. 130 ഭീഷണി ഫോൺ കോളുകൾ വന്നിരുന്നുവെന്നും ഗോഖലെ പറഞ്ഞു.

പ്രമുഖ ആർ.ടി.ഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെക്കെതിരെ ആർ.എസ്.എസ് ഭീഷണി. ഒരു സംഘം ആർ.എസ്.എസ് പ്രവർത്തകർ താനെയിലെ വസതിയിലെത്തി ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കി തന്നെയും മാതാവിനെയും ഭീഷണിപ്പെടുത്തിയതായി ഗോഖലെ ട്വിറ്റര്‍ വഴി അറിയിച്ചു. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും സാകേത് അറിയിച്ചു. ഇന്ന് വിളിച്ച മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും ഫോണ്‍ നമ്പറുകള്‍ പൊലീസ് അന്വേഷിച്ചതായും താനെ പൊലീസ് സുരക്ഷ ഒരുക്കാമെന്ന് അറിയിച്ചതായും സാകേത് ഗോഖലെ പറഞ്ഞു.
Update: Police have registered an FIR & are booking the criminals. They’ve also asked for numbers of all sanghis that have been calling me today.
— Saket Gokhale (@SaketGokhale) July 24, 2020
I’ve also been provided protection by @Thane_R_Police.
A million thanks to the police, @sachin_inc ji & @AnilDeshmukhNCP ji 🙏 https://t.co/BFpGcf4CUV
രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജ ചടങ്ങിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാവശ്യപ്പെട്ട് സാകേത് ഗോഖലെ നൽകിയ അപേക്ഷ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. അതിന് ശേഷം 130 ഭീഷണി ഫോൺകോളുകൾ വന്നിരുന്നുവെന്നും ഗോഖലെ പറഞ്ഞു.
അയോധ്യയിലെ ഭൂമി പൂജ ‘അൺലോക്ക് 2.0’ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്നായിരുന്നു സാകേത് ഗോഖലെ സമർപ്പിച്ച ഹരജി. കേന്ദ്രത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഭൂമിപൂജ നടത്താൻ ഉത്തർപ്രദേശ് സർക്കാരിന് കഴിയില്ലെന്നും സാകേത് ഗോഖലെ ഹരജിയില്‍ പറഞ്ഞു. എംഎച്ച്എ പുറപ്പെടുവിച്ച ‘അൺലോക്ക് 2.0’ മാർഗ്ഗനിർദ്ദേശങ്ങൾ ഏതെങ്കിലും തരത്തിലുള്ള മതപരമായ ഒത്തുചേരലുകൾ വ്യക്തമായി നിരോധിച്ചിട്ടുണ്ടെന്ന് ഗോഖലെ ട്വിറ്റ് ചെയ്യുകയും ചെയ്തിരുന്നു.
URGENT:
— Saket Gokhale (@SaketGokhale) July 24, 2020
RSS WORKERS ARE OUTSIDE MY HOUSE CHANTING JAI SHRI RAM.
THEY JUST THREATENED MY MOTHER.
Request urgent assistance @AnilDeshmukhNCP ji. @Thane_R_Police pic.twitter.com/PQZ85RpQCg
I've filed a Letter PIL with the Allahabad High Court seeking a stay on the Ram Mandir event in Ayodhya in view of the Unlock 2.0 guidelines & in the interest of public health during a pandemic.
— Saket Gokhale (@SaketGokhale) July 22, 2020
Dunno what comes out of it but we must not stop doing the right thing & speaking up. pic.twitter.com/LYBEwmJp2Q
Adjust Story Font
16

