Quantcast

അയോധ്യയില്‍ നടന്നത് മതേതര ഇന്ത്യയുടെ മരണം- യോഗേന്ദ്ര യാദവ്

അയോധ്യയില്‍ നടന്നത് ഭൂരിപക്ഷവാദത്തിലടിയുറച്ച ഒരു രാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

  • Published:

    6 Aug 2020 5:14 PM IST

അയോധ്യയില്‍ നടന്നത് മതേതര ഇന്ത്യയുടെ മരണം- യോഗേന്ദ്ര യാദവ്
X

അയോധ്യയില്‍ നടന്നത് മതേതര ഇന്ത്യയുടെ മരണമാണെന്ന് സ്വരാജ് ഇന്ത്യ ദേശീയ പ്രസിഡന്റ് യോഗേന്ദ്ര യാദവ്. അയോധ്യയില്‍ നടന്നത് ഭൂരിപക്ഷവാദത്തിലടിയുറച്ച ഒരു രാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം .

മതേതരത്വത്തിന്റെ മരണത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. പലതരം അധികാരങ്ങളുടെ സമ്മേളനമാണ് അയോധ്യയില്‍ ഉണ്ടായതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും രൂപത്തില്‍ രാഷ്ട്രീയ അധികാരം അതിന്റെ എല്ലാ പ്രതാപത്തോടെയും അവിടെയുണ്ടായിരുന്നെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

”ഒരു ഭരണാധികാരി മതപരമായ ചടങ്ങുകളില്‍ വ്യക്തിപരമായി പങ്കെടുക്കുന്നതില്‍ എനിക്ക് വിരോധമില്ല. പക്ഷേ, ഔദ്യോഗികമായി പങ്കെടുക്കുന്നത് മറ്റൊരു കാര്യമാണ്” യോഗേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story