''വിധി മാനിക്കുന്നു'': പിഴ നല്‍കുമെന്ന് പ്രശാന്ത് ഭൂഷണ്‍
സെപ്തംബര്‍ 15 ന് മുമ്പ് പിഴയടക്കുകയോ അല്ലാത്ത പക്ഷം മൂന്ന് മാസം തടവും മൂന്ന് വര്‍ഷം അഭിഭാഷകവൃത്തിയില്‍ വിലക്ക് നേരിടുകയോ വേണ്ടി വരുമെന്നായിരുന്നു കോടതി വിധിച്ചത്

കുപ്രസിദ്ധമായ പ്രശാന്ത് ഭൂഷൺ വേസസ് സുപ്രീംകോടതി കോടതിയലക്ഷ്യ കേസില്‍ പിഴ നല്‍കി കേസ് അവസാനിപ്പിക്കാന്‍ പ്രശാന്ത് ഭൂഷണ്‍. സുപ്രീംകോടതി വിധിയെ മാനിക്കുന്നതായി ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയും സുപ്രീംകോടതി ജഡ്ജിമാരെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനായിരുന്നു പ്രശാന്ത് ഭൂഷണെതിരായ കേസ്.
നേരത്തെ, അഭിഭാഷകരടങ്ങുന്ന ഒരു വിഭാഗം സുപ്രീംകോടതി വിധിയെ പക്വമായ ഇടപെടലായി കണ്ടപ്പോൾ, കോടതി പ്രശാന്ത് ഭൂഷണ് ഒരുക്കിയ അസ്സൽ കെണിയാണ് പിഴയെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. കോടതിയലക്ഷ്യ കേസിൽ ഒരു രൂപ പിഴയായിരുന്നു സുപ്രീംകോടതി പ്രശാന്ത് ഭൂഷണ് വിധിച്ചത്.
സത്യത്തിനായുള്ള തന്റെ പോരാട്ടം തുടരുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സാധാരണക്കാരന്റേയും പാവപ്പെട്ടവരുടേയും അവസാന ആശ്രയമാണ് സുപ്രീം കോടതി. സുപ്രീംകോടതി ശക്തിപ്പെട്ടാലെ രാജ്യം ശക്തിപ്പെടു. വിധിക്കെതിരെ പുനപരിശോധനാ ഹരജി നല്‍കുമെന്നും സത്യം വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രശാന്ത് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സെപ്തംബര്‍ 15 ന് മുമ്പ് പിഴയടക്കുകയോ അല്ലാത്ത പക്ഷം മൂന്ന് മാസം തടവും മൂന്ന് വര്‍ഷം അഭിഭാഷകവൃത്തിയില്‍ വിലക്ക് നേരിടുകയോ വേണ്ടി വരുമെന്നായിരുന്നു കോടതി വിധിച്ചത്. വിധി മാതൃകാപരമാണെന്നാണ് ഒരു വിഭാഗം അഭിഭാഷക സമൂഹം വിലയിരുത്തിയിരുന്നു. കേസിൽ മാപ്പ് കൊടുക്കുന്നതായിരുന്നു നല്ലത്, എന്നാൽ ഒരു രൂപ് പിഴ പക്വതയുള്ള തീരുമാനമാണെന്ന് മുൻ ജസ്റ്റിസ് ആർ.എം ലോധ എൻ.ഡി.ടിവിയോട് പറഞ്ഞു.
So if Prashant Bhushan chooses not to pay the ₹1 fine imposed by the SC on him, he will be barred from practising law for 3 years & face jail term of 3 months.
— Priti Gandhi - प्रीति गांधी (@MrsGandhi) August 31, 2020
And if he pays the fine, it means he is admitting to his offence!!
Check mate!!#ShowSomeSpineDontPayFine
എന്നാൽ പ്രശാന്ത് ഭൂഷണെ കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്നതിനുള്ള കോടതിയുള്ള തന്ത്രമാണ് വിധിയെന്നും ചിലർ കണക്കുകൂട്ടുന്നു. കേസില്‍ മാപ്പ് നല്‍കാന്‍ കോടതി തയ്യാറായിട്ടില്ല. അങ്ങനെയിയിരിക്കെ, ഒരു രൂപ പിഴ നൽകി കേസ് അവസാനിപ്പിക്കാൻ പ്രശാന്ത് ഭൂഷൺ തീരുമാനിച്ചാൽ അത് കുറ്റം ചെയ്തതിനുള്ള ശിക്ഷ ഏറ്റുവാങ്ങിയതിന് തുല്യമാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Let 'Re 1' be a national movement#satyamevjayate #PrashantBhushan
— Yogendra Yadav (@_YogendraYadav) August 31, 2020
സുപ്രീംകോടതിയുലെ ഒരു രൂപ പിഴ ആയിരം കോടി രൂപയേക്കാൾ പ്രഹര ശേഷിയുള്ളതാണെന്ന് അഡ്വക്കറ്റ് ഗൗരവ് ഭാട്ടിയ ട്വിറ്ററിൽ കുറിച്ചു. ആരും നിയമത്തിന് അതീതരല്ല. ഇത്തരത്തിലൊരു വിധി നേരത്തെ വരേണ്ടിയിരുന്നുവെന്നും ഭാട്ടിയ ട്വീറ്റ് ചെയ്തു.
ये à¤à¥€ पà¥�ें- കോടതിയലക്ഷ്യം; പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ
നേരത്തെ വിചാരണക്കിടെ മാപ്പപേക്ഷിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും പ്രശാന്ത് ഭൂഷണ്‍ വഴങ്ങിയിരുന്നില്ല. വിരമിക്കാൻ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസിൽ ജസ്റ്റിസ് അരുൺ മിശ്ര വിധി പുറപ്പെടുവിച്ചത്.
Adjust Story Font
16

