Quantcast

അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി

കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

MediaOne Logo

  • Published:

    4 Sept 2020 1:30 PM IST

അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി
X

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി എം.എം നരവനെ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മോസ്കോയില്‍ നടക്കുന്ന ഷാങ്‌ഹായ് ഉച്ചകോടിക്കിടെ പ്രശ്നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ ചൈന സന്നദ്ധത അറിയിച്ചു.

കഴിഞ്ഞ വാരാവസാനത്തോടെ ഇന്ത്യ ചുഷുല്‍ മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ചൈന മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കിയത്. നാലിടങ്ങളിലായി ഇന്ത്യ ചൈന സൈന്യം മുഖാമുഖം നിലയുറപ്പിച്ചിട്ടുണ്ട്. ചൈനയുടെ ടാങ്കുകളടക്കം തകര്‍ക്കാനാവുന്ന ആയുധ സജ്ജീകരണം ഇന്ത്യ മേഖലയില്‍ ഒരുക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് ലേയും ലഡാക്കും സന്ദര്‍ശിച്ച ശേഷം കരസേനാ മേധാവി എം എം നരവനെ

വ്യക്തമാക്കി.

ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച ചൈനയുടെ നിലപാടിനോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം ആരംഭിച്ച ശേഷം നാല് മാസത്തിന് ശേഷമാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചക്ക് വഴി തെളിയുന്നത്. ചൈനയുടെ പ്രതിരോധന്ത്രി വെയ് ഫെന്‍ഗേയാണ് ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. അതേസമയം റഷ്യയില്‍‌ പുരോഗമിക്കുന്ന ഷാങ്ഹായി സഹകരണ സംഘടന ഉച്ചകോടിക്കിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെന്‍ഗേയും തമ്മില്‍ ചര്‍ച്ച നടത്തിയേക്കുമെന്നാണ് അനൌദ്യോഗികമായി ലഭിക്കുന്ന സൂചനകള്‍.

TAGS :

Next Story