ഡല്‍ഹി കലാപം; യെച്ചൂരി, യോഗേന്ദ്ര യാദവ്, ജയതി ഘോഷ് പ്രതികളല്ല; വ്യക്തത വരുത്തി ഡല്‍ഹി പൊലീസ്
മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ടാണ് ഡല്‍ഹി പൊലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ഡൽഹി കലാപക്കേസിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് എന്നിവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തി പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ടാണ് ഡല്‍ഹി പൊലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ കുറ്റാരോപിതയായ ഗുൽഫിഷ ഫാത്തിമയുടെ മൊഴിയിലാണ് ഇവര്‍ കലാപം ആസൂത്രണം ചെയ്യാൻ സഹായിച്ചെന്ന മൊഴിയുള്ളത് എന്നായിരുന്നു വാര്‍ത്തകള്‍. പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്.
കുറ്റാരോപിതരായ വ്യക്തികള്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്താനാകില്ലെന്നും ചിലരുടെ പേരുകള്‍ അവര്‍ പറഞ്ഞുവെന്ന് മാത്രമേയുള്ളൂവെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂവെന്നും ഡല്‍ഹി പൊലീസ് വക്താവ് പറഞ്ഞു.
It is clarified that Shri Sitaram Yechury, Shri Yogendra Yadav and Smt Jayati Ghosh have not been arraigned as accused in the supplementary chargesheet filed by Delhi Police.
— #DilKiPolice Delhi Police (@DelhiPolice) September 13, 2020
കുറ്റപത്രത്തില്‍ പേര് വന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ റിപ്പോര്‍ട്ടില്‍ തെറ്റ് പറ്റിയെന്ന് പറഞ്ഞ് യോഗേന്ദ്ര യാദവ് ട്വിറ്ററിലൂടെ രംഗത്തുവന്നു. തന്‍റെയും യെച്ചൂരിയുടെയും പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടേയുള്ളുവെന്നും തങ്ങള്‍ക്കെതിരെ ഗൂഢാലോചനാകുറ്റം ചുമത്തുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പി.ടി.ഐ ആദ്യം കൊടുത്ത വാര്‍ത്ത തിരുത്തിയതായും യോഗേന്ദ്ര യാദവ് പറഞ്ഞു.
Minus the legalese, @DelhiPolice is saying that we have not been named as accused, that we've just been named in a disclosure statement of one accused. That's correct.
— Yogendra Yadav (@_YogendraYadav) September 12, 2020
As for Delhi Police truthfully recording statement of accused, I am looking for a sack of salt!! https://t.co/GgBNtB7gK7
സീതാറാം യെച്ചൂരിക്കും യോഗേന്ദ്ര യാദവിനും പുറമേ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്‍ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തിലുണ്ടെന്നാണ് പി.ടി.ഐ അറിയിച്ചത്.
പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം ഇല്ലാതാക്കാനുള്ള ശ്രമമാണ് പുതിയ വാര്‍ത്തകള്‍ക്ക് പിന്നിലെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. മോദി സർക്കാരിന് ചോദ്യങ്ങളെ ഭയമാണ്. പൗരത്വ നിയമ ഭേദഗതി പോലുള്ളവയെ ഇനിയും ശക്തമായി എതിർക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
Adjust Story Font
16

