Quantcast

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് മുന്നേറ്റം

ഗുജറാത്തിൽ ആകെയുള്ള എട്ട് സീറ്റിലും ബി.ജെ.പി മുന്നേറുന്നുണ്ട്.

MediaOne Logo

  • Published:

    10 Nov 2020 8:44 PM IST

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് മുന്നേറ്റം
X

മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുന്നേറ്റം. ബി.ജെ.പി 20 സീറ്റിലും കോൺഗ്രസ് ഏഴ് സീറ്റിലു ബി.എസ്.പി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ഇതോടെ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ ഭരണം ഉറപ്പിച്ചു.

ഉത്തർപ്രദേശിൽ ഏഴിൽ അഞ്ചിലും ബി.ജെ.പി മുന്നേറുകയാണ്. എസ്.പിയും സ്വതന്ത്രനും ഓരോ സീറ്റിൽ മുന്നിലുണ്ട്. ഗുജറാത്തിൽ ആകെയുള്ള എട്ട് സീറ്റിലും ബി.ജെ.പി മുന്നേറുന്നുണ്ട്. മണിപ്പൂരിലെ നാല് സീറ്റിൽ മൂന്നിൽ ബി.ജെ.പിയും ഒന്നിൽ സ്വതന്ത്രനും ലീഡ് ചെയ്യുന്നു. ഝാർഖണ്ഡിൽ ഓരോ സീറ്റിൽ കോൺഗ്രസും ബി.ജെ.പിയും ലീഡ് ചെയ്യുന്നു.

കർണാടകയിൽ രണ്ട് സീറ്റിലും ബി.ജെ.പിക്കാണ് ലീഡ്. തെലങ്കാനയിൽ ഒരു സീറ്റിൽ ബി.ജെ.പിക്ക് ലീഡുണ്ട്. ഒഡീഷയിൽ രണ്ട് സീറ്റിലും ബി.ജെ.ഡിക്കാണ് മുന്നേറ്റം. ഛത്തീസ്ഗഢിലെയും ഹരിയാനയിലെയും ഒരോ നിയമസഭാ സീറ്റിലും കോൺഗ്രസിന് ലീഡുണ്ട്. നാഗാലാൻഡിൽ രണ്ട് സീറ്റിലും സ്വതന്ത്രർക്കാണ് ലീഡ്.

TAGS :

Next Story