Quantcast

ഭാരത് ബന്ദ് വൻ വിജമായിരുന്നുവെന്ന് കർഷക സംഘടനകൾ

450 ൽ അധികം സംഘടനകൾ ബന്ദിന് പിന്തുണ നൽകിയെന്നും നേതാക്കൾ അറിയിച്ചു

MediaOne Logo

  • Published:

    8 Dec 2020 1:00 PM GMT

ഭാരത് ബന്ദ്  വൻ വിജമായിരുന്നുവെന്ന് കർഷക സംഘടനകൾ
X

കാർഷിക പരിഷകരണ നിയമങ്ങൾക്കെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് വൻ വിജമായിരുന്നുവെന്ന് കർഷക സംഘടനകൾ. 450 ൽ അധികം സംഘടനകൾ ബന്ദിന് പിന്തുണ നൽകിയെന്നും നേതാക്കൾ അറിയിച്ചു. സമരത്തിന് ലഭിച്ച പിന്തുണ കണ്ടാണ് കേന്ദ്രം ഇന്ന് തന്നെ ചർച്ചക്ക് വിളിച്ചതെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ.

രാവിലെ 11 മുതൽ 3 മണി വരെ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പൊതു ജന പിന്തുണ ഉണ്ടായെന്ന വിലയിരുത്തലിലാണ് കർഷക സംഘടനകൾ. ജനപിന്തുണ കണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപ്രതീക്ഷിതമായി ചർച്ചക്ക് വിളിച്ചതെന്നും നേതാക്കൾ വിലയിരുത്തുന്നത്.

പഞ്ചാബ്, ഡൽഹി, ഹരിയാന, അസം, പശ്ചിമ ബംഗാൾ, രാജസ്ഥൻ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളെ പൂർണമായോ ഭാഗികമായോ ഭാരത് ബന്ദ് ബാധിച്ചു. ഡൽഹിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ദേശീയ പാതകൾ പ്രതിഷേധക്കാർ ഉപരോധിച്ചു. പശ്ചിമ ബംഗാളിൽ ഇടത് പാർട്ടികൾ ട്രെയിൻ തടഞ്ഞു. കർഷകർ രാജ്യവ്യാപകമായ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പശ്ചിമബംഗാളില്‍ വിവിധ പാർട്ടികള്‍ റാലി നടത്തി. സി.പി.എം, വെല്‍ഫെയർ പാർട്ടി, കോണ്‍ഗ്രസ് എന്നിവർ സംയുക്തമായാണ് മുർഷിദാബാദില്‍ റാലി സംഘടിപ്പിച്ചത്. രാജസ്ഥാനിലെ ജയ്‌പ്പൂരിൽ കോൺഗ്രസ്‌ - ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

മഹാരാഷ്ട്രയിൽ ബാങ്കിംഗ് മേഖലയിൽ അടക്കം ബന്ദ് ബാധിച്ചു. തെലങ്കനയിൽ ഭരണ കക്ഷിയായ ടി.ആര്‍.എസ് റോഡുകൾ ഉപരോധിച്ചു. കോൺഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദുഷ്പ്രചരണങ്ങളിൽ നിന്ന് മാറി നില്‍ക്കണമെന്നും കേന്ദ്ര. മന്ത്രിമാർ അടക്കമുള്ള ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.

TAGS :

Next Story