Quantcast

തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു: സ്കൂളുകള്‍ അടച്ചു

വെള്ളിയാഴ്ച മാത്രം 1,087 കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    20 March 2021 7:46 PM IST

തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു: സ്കൂളുകള്‍ അടച്ചു
X

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സ്കൂളുകള്‍ അടച്ചു. 9,10,11,12 ക്ലാസുകളാണ് മാര്‍ച്ച് 22 മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചത്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അടച്ചു. എന്നാൽ പ്ലസ് ടു വിദ്യാർഥികൾക്ക് ക്ലാസ് തുടരും. പത്താം ക്ലാസിലെ പരീക്ഷയും നടക്കും. കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 1,087 കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.

81 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒറ്റ ദിവസം കോവിഡ് കേസുകള്‍ ആയിരം കടക്കുന്നത്. ഇതോടെ തമിഴ്നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷം കടന്നു. നിലവിൽ 6,690 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 12,582 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലില്‍ തഞ്ചാവൂരില്‍ മാത്രം പതിനൊന്ന് സ്‌കൂളുകള്‍ നേരത്തെ അടച്ചിരുന്നു. ഇതിന് ശേഷമാണ് എല്ലാ സ്‌കൂളുകളും അടച്ചിടാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിക്കുകയായിരുന്നു. പുതുച്ചേരി, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവരെ തമിഴ്നാട്ടില്‍ നിരീക്ഷിക്കുന്നുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story