Quantcast

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടത്തുന്ന സമരം നാലുമാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    26 March 2021 2:30 AM GMT

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി
X

കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്. കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വൈകുന്നേരം പ്രതിഷേധം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടത്തുന്ന സമരം നാലുമാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷികനിയമങ്ങളും തൊഴിൽനിയമങ്ങളും പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, താങ്ങുവില നിയമപരമാക്കുക, റെയിൽവേ, പ്രതിരോധം, കൽക്കരി, എണ്ണ, ടെലികോം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദ്. രാജ്യത്തെ എല്ലാ പൗരന്‍മാരും സമരത്തോട് സഹകരിക്കണമെന്നും സമരം വിജയകരമാക്കണമെന്നും കര്‍ഷകരുടെ ഐക്യമുന്നണിയായ സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story