Quantcast

ഡല്‍ഹിയില്‍ ബി.ജെ.പി നേതാവ് പാര്‍ക്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പശ്ചിമ ഡല്‍ഹി ബി.ജെ.പിയുടെ മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ ജി.എസ് ബാവയെയാണ്(58) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    30 March 2021 10:29 AM IST

ഡല്‍ഹിയില്‍ ബി.ജെ.പി നേതാവ് പാര്‍ക്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
X

ഡല്‍ഹിയില്‍ ബി.ജെ.പി നേതാവിനെ വീടിനടുത്തുള്ള പാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ഡല്‍ഹി ബി.ജെ.പിയുടെ മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ ജി.എസ് ബാവയെയാണ്(58) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പശ്ചിമ ഡൽഹിയിലെ ഫത്തേ നഗറിലാണ് ബാവ താമസിക്കുന്നത്.

തിങ്കളാള്ച വൈകിട്ട് ആറ് മണിയോടെ ഡല്‍ഹിയിലെ സുഭാഷ് നഗര്‍ പാര്‍ക്കിലെ തടാകത്തിനോട് ചേര്‍ന്നുള്ള ഗേറ്റിലാണ് ബാവയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അതുവഴി നടക്കാന്‍ പോകാറുള്ള പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

കുടുംബ പ്രശ്നങ്ങളായിരിക്കാം ആത്മഹത്യക്ക് കാരണമെന്നാണ് ബാവയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ മരണകാരണമെന്താണെന്ന് പൊലീസോ പാര്‍ട്ടിയോ സ്ഥിരീകരിച്ചിട്ടില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story