Quantcast

ഇലക്ഷന്‍ 'കമ്മീഷന്‍'; രണ്ട് വാക്കുകള്‍ കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്‍റെ കാറില്‍ നിന്നാണ് ഇവിഎമ്മുകള്‍ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    3 April 2021 4:18 PM GMT

ഇലക്ഷന്‍ കമ്മീഷന്‍; രണ്ട് വാക്കുകള്‍ കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
X

വെറും രണ്ട് വാക്കുകള്‍ കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ ട്വിറ്ററിലൂടെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് 'കമ്മീഷന്‍' എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്. അസം തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങിന് ശേഷം ഇവിഎം മെഷീന്‍ ബിജെപി നേതാവിന്‍റെ വാഹനത്തില്‍നിന്നും പിടികൂടിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് രാഹുലിന്‍റെ കുറിക്ക് കൊള്ളുന്ന വിമര്‍ശനം. പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തിയതോടെ വീണ്ടും പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.

പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്‍റെ കാറില്‍ നിന്നാണ് ഇവിഎമ്മുകള്‍ കണ്ടെത്തിയത്. അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കാറിനുള്ളില്‍ നിന്ന് ഇംവിഎം മെഷീന്‍ കണ്ടെടുക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്‍റെ ഡിക്കിയില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്.

വീഡിയോ പുറത്തുവന്നതോടെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇവിഎം മെഷീന്‍ കണ്ടെടുത്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story