Quantcast

ഗുൽഫിഷ ഫാത്തിമയുടെ അറസ്റ്റിന് ഒരു വര്‍ഷം

വംശീയാതിക്രമവുമായി ബന്ധപ്പെട്ട ഒരു കേസിൽ കോടതി ജാമ്യം അനുവദിച്ചെങ്കിലും യു.എ.പി.എ കേസ്​ നിലവിലുള്ളതിനാൽ ഗുൽഫിഷക്ക്​ ജയിൽ മോചിതയാവാൻ കഴിഞ്ഞില്ല

MediaOne Logo

Web Desk

  • Published:

    9 April 2021 10:29 AM GMT

ഗുൽഫിഷ ഫാത്തിമയുടെ അറസ്റ്റിന് ഒരു വര്‍ഷം
X

പൗരത്വ സമരത്തിലെ മുൻ നിരനേതാവായ ജാമിയ മില്ലിയ വിദ്യാർഥിനി ഗുൽഫിഷ ഫാത്തിമ അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് (ഏപ്രില്‍ 9) ഒരു വർഷം. വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വംശീയാതിക്രമവുമായി ബന്ധപ്പെടുത്തിയാണ്​ ജാമിയ മില്ലിയ വിദ്യാർഥി ഗുൽഫിഷ ഫാത്തിമ കഴിഞ്ഞ വർഷം ഏപ്രില്‍ ഒന്‍പതിന് അറസ്​റ്റ് ചെയ്യുന്നത്. വംശീയാതിക്രമവുമായി ബന്ധപ്പെട്ട ഒരു കേസിൽ കോടതി ജാമ്യം അനുവദിച്ചെങ്കിലും യു.എ.പി.എ കേസ്​ നിലവിലുള്ളതിനാൽ ഗുൽഫിഷക്ക്​ ജയിൽ മോചിതയാവാൻ കഴിഞ്ഞില്ല.

തിഹാർ ജയിൽ അധികൃതർ തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്ന്​ നേരത്തേ ഗുൽഫിഷ വിചാരണക്കോടതിയിൽ പരാതിപ്പെട്ടിരുന്നു. 'ജയിലിലെത്തിയത് മുതൽ ഉദ്യോഗസ്ഥരിൽ നിന്ന് നിരന്തരം വിവേചനം നേരിടുന്നുണ്ട്. അവർ എന്നെ വിദ്യാസമ്പന്നയായ ഭീകരവാദി എന്ന് വിളിക്കുകയും സാമുദായികമായി അധിക്ഷേപിക്കുകയും ചെയ്തു. ഞാൻ മാനസിക പീഡനം നേരിടുകയാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജയിൽ അധികൃതരായിരിക്കും ഉത്തരവാദികൾ. നീ ജയിലിനകത്തു വെച്ചു തന്നെ മരിക്കുമെന്നും ജയിലിന് പുറത്ത് നീ കലാപത്തിന് നേതൃത്വം നല്‍കിയെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു'- ഗുൽഷിഫ ഫാത്തിമ പറഞ്ഞു.

ഏപ്രിൽ 18 നാണു ജാമിയയിലെ വിദ്യാർത്ഥി നേതാക്കളായ സഫൂറ സർഗറിനും മീരാൻ ഹൈദറിനുമൊപ്പം ഇവർക്കെതിരെ ഡൽഹി വംശീയാതിക്രമ കേസിൽ യു.എ.പി.എ ചുമത്തിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story