Quantcast

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സൈന്യം വധിച്ചു

പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ജമ്മു കാശ്മീര്‍ പൊലീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    11 April 2021 4:14 AM GMT

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സൈന്യം വധിച്ചു
X

ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഹാദിപുര മേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

ശനിയാഴ്ച രാത്രി ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇന്ന് രാവിലെയോടെയാണ് മറ്റ് രണ്ടു ഭീകര‍ർകൂടി മരിച്ചത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച ഇതേ മേഖലയിൽ സുരക്ഷാ സേന മൂന്നു ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story