ഗോവ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചത് 26 രോഗികൾ: അന്വേഷണത്തിന് ഉത്തരവിട്ടു
ഓക്സിജൻ ക്ഷാമമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്

ഗോവയിൽ സർക്കാർ ആശുപത്രിയിൽ മണിക്കൂറുകൾക്കുള്ളിൽ 26 കോവിഡ് രോഗികൾ മരിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടിനും ആറിനുമിടയിലാണ് രോഗികൾ മരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി വിശ്വജിത് റാനെ ഉത്തരവിട്ടു.
ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ (ജി.എം.സി.എച്ച്) ആണ് സംഭവം. ഓക്സിജൻ ക്ഷാമമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സംസ്ഥാനത്ത് ഓക്സിജൻ ക്ഷമമില്ലെന്ന് പറഞ്ഞു.
ഓക്സിജൻ ലഭ്യതയിലെ കുറവ് ആശുപത്രിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഓക്സിജൻ ക്ഷാമമില്ല. രോഗികളുടെ മരണത്തിൽ ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടെങ്കിൽ പരിഹരിക്കുന്നതിനായി യോഗം ചേരും. സംസ്ഥാനത്തെ കോവിഡ് ചികിത്സ നിരീക്ഷിക്കാൻ മൂന്ന് നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ കാര്യങ്ങൾ വിലയിരുത്തി മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകുമെന്ന് ആരോഗ്യമന്ത്രി റാനെ പറഞ്ഞു.
Adjust Story Font
16

