ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്ന് അപകടം; എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു, 384 പേരെ രക്ഷപ്പെടുത്തി
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്ന് വന്‍ ദുരന്തം. എട്ട് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. 384 പേരെ രക്ഷപ്പെടുത്തി. ആറ് പേരുടെ നില ഗുരുതരമാണ്. ചമോലി ജില്ലയിലെ നിതി താഴ്വരക്ക് സമീപമാണ് വെള്ളിയാഴ്ച മഞ്ഞുമല തകര്‍ന്നത്. അതിര്‍ത്തി പ്രദേശത്തെ റോഡുകളുടെ നിര്‍മാണ-അറ്റകുറ്റ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് വൈകുന്നേരം ഉണ്ടായ അപകടത്തില്‍ പെട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സുംന-റിംഖിം റോഡില്‍ നിന്ന് നാല് കിലോ മീറ്റര്‍ അകലെ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ മഞ്ഞുമല ഇടിഞ്ഞതായി സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഈ പ്രദേശത്ത് കനത്ത മഴയും മഞ്ഞുമാണെന്നും സേനയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ മൂലം പല സ്ഥലങ്ങളിലെയും റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
Adjust Story Font
16

