Quantcast

പൊലീസുമായി ഏറ്റുമുട്ടല്‍; വിശാഖപട്ടണത്ത് ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പ്രദേശത്ത്​ മാവോയിസ്റ്റുകൾ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന്​ കോമ്പിംഗ്​ ഓപറേഷൻ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

MediaOne Logo

Web Desk

  • Published:

    16 Jun 2021 9:33 AM GMT

പൊലീസുമായി ഏറ്റുമുട്ടല്‍; വിശാഖപട്ടണത്ത് ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
X

ആ​ന്ധ്രാപ്രദേശിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ്​ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിശാഖപട്ടണം കോയൂരു മാമ്പ പൊലീസ് സ്​റ്റേഷന്​ സമീപമാണ്​ ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്തു നിന്ന്​ എ.കെ 47 ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടു.

പ്രദേശത്ത്​ മാവോയിസ്റ്റുകൾ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്​ കോമ്പിംഗ്​ ഓപറേഷൻ നടത്തുന്നതിനിടയിലാണ്​ ഏറ്റുമുട്ടലുണ്ടായത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. വെടിവെപ്പിൽ എത്ര പേർക്ക് പരിക്കേറ്റുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നിബിഡ വനമേഖലയായതിനാൽ വിശദാംശങ്ങൾ അറിയാൻ സമയമെടുക്കുമെന്ന് കോയൂരു സി.ഐ വെങ്കടരാമൻ പറഞ്ഞു.

രക്ഷപ്പെട്ട മറ്റ്​ മാവോയിസ്റ്റുകൾക്കായി പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് കാടിനുള്ളിൽ തിരച്ചിൽ നടത്തിയതായും വിവരമുണ്ട്. കൂടുതൽ സേനയെ ഉൾപ്പെടുത്തി പ്രദേശത്ത് കോമ്പിംഗ് തുടരുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

TAGS :

Next Story