Quantcast

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലേക്കും എ.എ.പി മത്സരിക്കുമെന്ന് കെജ്രിവാള്‍

ഗുജറാത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാദ്‌വി കെജ്രിവാളിന്‍റെ സാന്നിധ്യത്തിൽ എ.എ.പിയില്‍ ചേര്‍ന്നു.

MediaOne Logo

Web Desk

  • Updated:

    2021-06-14 08:40:25.0

Published:

14 Jun 2021 8:38 AM GMT

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലേക്കും എ.എ.പി മത്സരിക്കുമെന്ന് കെജ്രിവാള്‍
X

2022ൽ നടക്കാനിരിക്കുന്ന ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എ.എ.പി) മുഴുവൻ സീറ്റിലേക്കും മത്സരിക്കുമെന്ന് പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. അഹ്മദാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്താസമ്മേളനത്തിനു മുമ്പ് ഗുജറാത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാദ്‌വി കെജ്രിവാളിന്‍റെ സാന്നിധ്യത്തിൽ ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. ഒരു ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ കെജ്രിവാള്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയുടെ ഓഫീസും ഉദ്ഘാടനം ചെയ്യും.

ഈ വര്‍ഷം സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ആം ആദ്മി വിജയിച്ചിരുന്നു. സൂറത്തില്‍ ആം ആദ്മിയാണ് പ്രധാന പ്രതിപക്ഷം. പട്ടേല്‍ വിഭാഗത്തിലെ കട്‌വ, ല്യൂവ സമുദായങ്ങള്‍ കഴിഞ്ഞ ദിവസമാണ് ആം ആദ്മിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.

TAGS :

Next Story