Quantcast

അസമില്‍​ അഖിൽ ഗൊഗോയിക്ക് ജയം

അസമിൽ ബിജെപി ഭരണത്തുടർച്ച ഉറപ്പാക്കി

MediaOne Logo

Web Desk

  • Updated:

    2021-05-02 13:08:44.0

Published:

2 May 2021 1:03 PM GMT

അസമില്‍​ അഖിൽ ഗൊഗോയിക്ക് ജയം
X

പൗരത്വ ഭേതഗതിക്കെതിരെ പോരാടിയ ആക്​ടിവിസ്​റ്റും സ്വതന്ത്ര സ്​ഥാനാർഥിയുമായ അഖിൽ ഗൊഗോയിക്ക് ജയം. അസമിലെ സിബ്​സാഗർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയുടെ രാജ്​കോൻവാറിനെയാണ് അഖിൽ ഗൊഗോയി പരാജയപ്പെടുത്തിയത്. സുഭ്രമിത്ര ഗോഗിയാണ്​ ഇവിടെ കോൺഗ്രസി​ന്‍റെ സ്​ഥാനാർഥി. കോൺഗ്രസി​ന്‍റെ സിറ്റിങ്​ സീറ്റാണിത്​. പൗരത്വ പ്രക്ഷോഭത്തിന്​ നേതൃത്വം നൽകിയ അഖിൽ ഗോഗി ഒരു വർഷത്തോളമായി ജയിലിലായിരുന്നു. പിന്നീട്​ പുറത്തിറങ്ങി 2020 ഒക്​ടോബർ രണ്ടിന്​​ റയ്​ജോർ ദൾ പാർട്ടി രൂപീകരിച്ചു (പ്യൂപ്ൾസ്​ പാർട്ടി).

അസമിൽ ബിജെപി ഭരണത്തുടർച്ച ഉറപ്പാക്കി. ആകെയുള്ള 126 സീറ്റുകളിൽ 76- നേടിയാണ് എൻ.ഡി.എ സഖ്യം ഭരണത്തിലേറുന്നത്. കോൺഗ്രസ് സഖ്യകക്ഷികള്‍ 48 സീറ്റുകളാണ് നേടിയത്. ഭരണത്തുടർച്ച ഉറപ്പായതോടെ ബിജെപി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ആസാമിൽ തുടർച്ചയായി രണ്ടു തവണ ഭരണത്തിലേറുന്ന ആദ്യ കോണ്‍ഗ്രസ് ഇതര സർക്കാർ എന്ന നേട്ടമാണ് ബിജെപി നേടിയത്. ആസാം ഗണ പരിഷത്ത്(എജിപി), ബോഡോ മേധാവിത്വമുള്ള ദി യുണൈറ്റഡ് പീപ്പിൾസ് പാർട്ടി (യുപിപിഎൽ), സരണിയ വംശജർക്ക് മേധാവിത്വമുള്ള ഗണ സുരക്ഷാ പാർട്ടി (ജിഎസ്പി) എന്നിവരുമായി സഖ്യം ചേർന്നാണ് ഇത്തവണ ബിജെപി കളത്തിലിറങ്ങിയത്.

മറുവശത്ത് ബദറുദ്ദീൻ അജ്മലിന്റെണ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (ഐഐയുഡിഎഫ്),ബോഡാലാൻഡിനായി വാദിക്കുന്ന "ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ട്' തുടങ്ങിയ പാർട്ടികളായിരുന്നു യുപിഎ സഖ്യത്തിലുണ്ടായിരുന്നത്. അഞ്ചലിക് ഗണ മോർച്ച, സിപിഎം, സിപിഐ-എംഎൽ, പുതുതായി രൂപീകരിച്ച പ്രാദേശിക പാർട്ടികളായ ആസാം ജാതീയ പരിഷത്ത് (എജെപി), റായ്ജർ ദാൽ എന്നീ പാർട്ടികളും മത്സരരംഗത്തുണ്ടായിരുന്നു.

TAGS :

Next Story