Quantcast

ഒരു ദിവസം; 13 ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിന്‍-റെക്കോര്‍ഡ് സൃഷ്ടിച്ച് ആന്ധ്രപ്രദേശ്

പ്രത്യേക വാക്‌സിനേഷൻ ഡ്രൈവിലൂടെയാണ് ആന്ധ്ര ഈ റെക്കോർഡ് നേട്ടത്തിലെത്തിയത്.

MediaOne Logo

Web Desk

  • Published:

    21 Jun 2021 4:23 AM GMT

ഒരു ദിവസം; 13 ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിന്‍-റെക്കോര്‍ഡ് സൃഷ്ടിച്ച് ആന്ധ്രപ്രദേശ്
X

ഒരു ദിവസം കൊണ്ട് 1.3 മില്യൺ (13 ലക്ഷം) കോവിഡ് വിതരണം ചെയ്തു റെക്കോർഡ് സൃഷ്ടിച്ച് ആന്ധ്രപ്രദേശ്. ഇന്നലെ രാവിലെ മുതൽ രാത്രി എട്ടു മണിവരെയുള്ള സമയം കൊണ്ടാണ് ആന്ധ്ര ഈ റെക്കോർഡിലെത്തിയത്. പ്രത്യേക വാക്‌സിനേഷൻ ഡ്രൈവിലൂടെയാണ് ആന്ധ്ര ഈ റെക്കോർഡ് നേട്ടത്തിലെത്തിയത്.

ഇതോടൊപ്പം സംസ്ഥാനത്ത് ആകെ ഒരു കോടി പേർക്ക് കോവിഡ് വാക്‌സിന്‍റെ ഒന്നാം ഡോസ് നൽകാനും ആന്ധ്രയ്ക്കായി.

ഇന്നലെ എട്ട് മണിക്കുള്ളിൽ 1.3 മില്യൺ വാക്‌സിൻ വിതരണം ചെയ്യാൻ ഞങ്ങൾക്കായി. അത് ദേശീയ വാക്‌സിൻ വിതരണത്തിന്‍റെ 50 ശതമാനത്തോളം വരും. ആരോഗ്യമേഖലയുടെ കൃത്യമായ പ്രവർത്തനത്തിലൂടെയാണ് ഞങ്ങൾക്ക് ഈ നേട്ടത്തിലെത്താനായത്. കേന്ദ്ര സർക്കാർ വാക്‌സിൻ വിതരണം കൃത്യമായി നടത്തിയാൽ ദിവസവും ഒരു മില്യൺ വാക്‌സിൻ വിതരണം ചെയ്യാൻ ഞങ്ങൾക്ക് സാധിക്കും-ആന്ധ്ര സർക്കാർ പ്രസ്താവനയിലൂടെ പറഞ്ഞു.

ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ നിർദേശ പ്രകാരമാണ് ഈ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടന്നത്. നേരത്ത ഒരു ദിവസം ആറ് ലക്ഷം കോവിഡ് വാക്‌സിൻ വിതരണം ചെയ്തു ആന്ധ്ര റെക്കോർഡിട്ടിരുന്നു.

രാവിലെ ആറ് മണി മുതല്‍ 2,000 കേന്ദ്രങ്ങളിലായാണ് വാക്‌സിൻ വിതരണം നടക്കുന്നത്. ഇന്ന് 12 ലക്ഷം പേർ്ക്ക് വാക്‌സിൻ വിതരണം ചെയ്യാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

ഇന്നലെ 5,646 പേർക്കാണ് ആന്ധ്രയിൽ കോവിഡ് സ്ഥിരീകരിച്ചത്.

TAGS :

Next Story