Quantcast

മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്ക് പത്തു ലക്ഷം; പ്രഖ്യാപനവുമായി ആന്ധ്രാ സര്‍ക്കാര്‍

ആന്ധ്രാപ്രദേശില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭാഗിക ലോക്ക്ഡൗണ്‍ നീട്ടി.

MediaOne Logo

Web Desk

  • Updated:

    2021-05-17 11:24:00.0

Published:

17 May 2021 11:20 AM GMT

മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്ക് പത്തു ലക്ഷം; പ്രഖ്യാപനവുമായി ആന്ധ്രാ സര്‍ക്കാര്‍
X

കോവിഡ് മഹാമാരിയില്‍ അനാഥരാകുന്ന കുട്ടികള്‍ക്ക് കൈത്താങ്ങുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി പത്തുലക്ഷം രൂപയിടുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു.

ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കുട്ടിക്ക് 25 വയസ്സാകുമ്പോള്‍ ഇതിന്‍റെ കാലാവധി കഴിയും. ആറു ശതമാനമാണ് പലിശ. ഇത് കുട്ടിയുടെ രക്ഷികര്‍ത്താവിന് ലഭിക്കും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കോവിഡ് സാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭാഗിക ലോക്ക്ഡൗണ്‍ നീട്ടി. നാലാഴ്ച കൂടി സംസ്ഥാനത്ത് കര്‍ഫ്യൂ തുടരുമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കി.

TAGS :

Next Story