Quantcast

"ഡോക്​ടര്‍മാരായ സുഹൃത്തുക്കള്‍ പോലും ഫോൺ വിളിച്ചിട്ട്​ എടുക്കുന്നില്ല"; ബീഹാറില്‍ സ്ഥിതി രൂക്ഷമെന്ന് ബി.ജെ.പി പ്രസിഡന്‍റ്

രാജ്യത്തെ 78.18 ശതമാനം കേസുകൾ റിപ്പോർട്ട്​ ചെയ്യുന്ന 11 സംസ്​ഥാനങ്ങളിലൊന്നാണ്​ ബീഹാര്‍

MediaOne Logo

Web Desk

  • Updated:

    2021-05-01 11:14:36.0

Published:

1 May 2021 10:02 AM GMT

ഡോക്​ടര്‍മാരായ സുഹൃത്തുക്കള്‍ പോലും ഫോൺ വിളിച്ചിട്ട്​ എടുക്കുന്നില്ല; ബീഹാറില്‍ സ്ഥിതി രൂക്ഷമെന്ന് ബി.ജെ.പി പ്രസിഡന്‍റ്
X

ബീഹാറില്‍ സ്​ഥിതി അതീവ രൂക്ഷമാണെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എം.പിയുമായ സഞ്ജയ് ജെയ്‍സ്വാള്‍​. എന്റെ പ്രിയ സുഹൃത്തായ ഡോക്​ടർപോലും ഫോൺ വിളിച്ചാൽ എടുക്കുന്നില്ലെന്നും സംസ്​ഥാനത്ത്​ ആശു​പത്രികളിൽ കിടക്കകൾ ഒഴി​വില്ലെന്നും ഓക്​സിജൻ ദൗർലഭ്യമാണെന്നും ജെയ്‍സ്വാള്‍ പറഞ്ഞു. അതിനാൽ ജനങ്ങളോട്​ കോവിഡ്​ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും​ എം.പി നിർദേശിച്ചു.

"വ്യാപനം രൂക്ഷമായതോടെ എന്‍റെ ഡോക്​ടർ സുഹൃത്തുപോലും ​േഫാൺ വിളിച്ചിട്ട്​ എടുക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ അവരും നിസ്സഹായരാണ്​. രണ്ടാംതരംഗത്തിൽ നിരവധി പ്രിയപ്പെട്ടവരെ എനിക്ക്​ നഷ്​ടപ്പെട്ടു. കോവിഡ്​ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനായി ചമ്പാരൻ മണ്ഡലത്തിൽ ആശുപത്രി കിടക്കകളും ഓക്​സിജൻ സൗകര്യവും ഒരുക്കി. എന്നാൽ സൗകര്യം തികയാത്ത ഘട്ടത്തിലെത്തി. ബേട്ടിയ നഗരത്തിൽ കിടക്കകളുടെ എണ്ണം ഉയർത്താനാണ്​ ശ്രമം. പോസിറ്റിവിറ്റി നിരക്ക്​ 30 ശതമാനത്തിലെത്തി'' -എം.പി ഫേസ്​ബുക്കിൽ കുറിച്ചു.

രാജ്യത്ത്​ കോവിഡ്​ ബാധ രൂക്ഷമായ സംസ്​ഥാനങ്ങളിലൊന്നാണ്​ ബിഹാർ. രാജ്യത്തെ 78.18 ശതമാനം കേസുകൾ റിപ്പോർട്ട്​ ചെയ്യുന്ന 11 സംസ്​ഥാനങ്ങളിലൊന്നാണ്​ ബീഹാര്‍.

TAGS :

Next Story